Kerala

ഇവിടെ 90 ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ട് ബിജെപി വളരുന്നില്ല: ഒ രാജ​ഗോപാൽ

അതുകൊണ്ടാണ് കേരളത്തെ മറ്റേതൊരു സംസ്ഥാനവുമായും താരതമ്യപ്പെടുത്താൻ കഴിയാത്തത്.

ഇവിടെ 90 ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ട് ബിജെപി വളരുന്നില്ല: ഒ രാജ​ഗോപാൽ
X

തിരുവനന്തപുരം: കേരളത്തിൽ പാർട്ടി പെട്ടെന്ന് വളരാത്തതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ് ഒ രാജഗോപാൽ. സാക്ഷരത പ്രധാന ഘടകമാണെന്നും, കേരളത്തിൽ 90 ശതമാനം സാക്ഷരതയുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജഗോപാൽ.

വ്യത്യാസമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ രണ്ട് മൂന്ന് വ്യത്യസ്ത ഘടകങ്ങളുണ്ട്. കേരളത്തിൽ 90 ശതമാനം സാക്ഷരതയുണ്ട്. അവർ ചിന്തിക്കുന്നു, സംവദിക്കുന്നു. ഇവ വിദ്യാസമ്പന്നരുടെ ശീലങ്ങളാണ്. അത് ഒരു പ്രശ്‌നമാണ്.

രണ്ടാമത്തെ പ്രത്യേകത സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. അതിനാൽ എല്ലാ കണക്കുകൂട്ടലുകളിലും ഈ വ്യത്യസ്തത കടന്നുവരും. അതുകൊണ്ടാണ് കേരളത്തെ മറ്റേതൊരു സംസ്ഥാനവുമായും താരതമ്യപ്പെടുത്താൻ കഴിയാത്തത്. ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. എന്നാൽ ഞങ്ങൾ പതിയെ വളരുകയാണ്. സാവധാനത്തിലും സ്ഥിരതയോടെയുമെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it