Kerala

മതപണ്ഡിതര്‍ കൊവിഡ് കാലം വിജ്ഞാനം ആര്‍ജിക്കുന്നതിനും ദഅ്‌വത്തിനും ഉപയോഗപ്പെടുത്തുക: ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ്

മതപണ്ഡിതര്‍ കൊവിഡ് കാലം വിജ്ഞാനം ആര്‍ജിക്കുന്നതിനും ദഅ്‌വത്തിനും ഉപയോഗപ്പെടുത്തുക: ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ്
X

കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുവെങ്കിലും പ്രവാചകസന്ദേശമായ 'അശ്രദ്ധമായ ഒഴിവുകാല അനുഗ്രഹത്തെ' പരമാവധി ഉപയോഗപ്പെടുത്തി ആരാധനാകര്‍മം പോലെ വിജ്ഞാനം ആര്‍ജിക്കുന്നതിനും പ്രബോധനത്തിനും ഈ സമയങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ് മലബാര്‍ ജില്ലാ കോ-ഓഡിനേഷന്‍ ശൂറാ അഭിപ്രായപ്പെട്ടു. അന്ധവിശ്വാസവും ലഹരി വിതരണവും ഉപയോഗവും ആശങ്കാജനകമായ നിലയില്‍ വര്‍ധിക്കുന്നുണ്ടെന്നും മതപണ്ഡിതരും സംഘടനകളും മഹല്ല് ഭാരവാഹികളും പ്രതിരോധത്തിന്റ ചാലകശക്തിയാവണമെന്നും ശൂറാ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസ് കൊണ്ടുമാത്രം സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റിയെന്ന് ധരിക്കരുത്.

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇനിയും കാലതാമസം വരുത്തരുതെന്നും പഞ്ചായത്ത് മുനിസിപ്പാലിറ്റികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ നല്‍കണമെന്നും ശൂറാ നിര്‍ദേശിച്ചു. മലബാര്‍ ജില്ലാ കോ-ഓഡിനേഷന്‍ ചെയര്‍മാന്‍ ഹാശിം ഹദ്ദാദ് തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അലിയാര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുന്നസീര്‍ അസ്ഹരി, ഡോ.അബ്ദുറഹ്മാന്‍ ആദ്രശ്ശേരി, ഷംസുദ്ദീന്‍ ഖാസിമി, അബ്ദുറഹ്മാന്‍ ഖാസിമി വാക്കാലൂര്‍, പി ടി എം കുട്ടി ഖാസിമി, പി ടി ശുക്കൂര്‍ മൗലവി, മുഫ്തി മുഹമ്മദ് മൗലവി, ഒ കെ ഹസീബ് അഹ്‌സനി, ഇസ്മായില്‍ ഹുസൈനി ചര്‍ച്ചയില്‍ പങ്കെടുത്തു. മലബാര്‍ ജില്ലാ കോ-ഓഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ ഡോ.ഖാസിമുല്‍ ഖാസിമി, കണ്‍വീനര്‍ സമദ് മൗലവി സംസാരിച്ചു.

Next Story

RELATED STORIES

Share it