Kerala

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു
X

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനും മുത്തശ്ശനും കുത്തേറ്റു. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജ്ജുന്റെ ബന്ധുവാണ് കുത്തിയത്. അര്‍ജുന്റെ പിതൃസഹോദരനായ പാല്‍രാജാണ് കുത്തിയത്. കുത്തേറ്റ പെണ്‍കുട്ടിയുടെ പിതാവിനെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. നെഞ്ചിലാണ് ഇയാള്‍ക്ക് കുത്തേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ മുത്തച്ഛനും പരിക്കേറ്റിരുന്നു. ഇയാളെയും കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. പാല്‍രാജിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it