Kerala

വിദ്യാർഥിനികളെ അകാരണമായി പ്രധാനധ്യാപിക മർദ്ദിച്ചതായി പരാതി

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മുഹ്സിന, മാജിദ ഫർഹാനഫാത്തിമ അൻഷിദ, അസ്ന, മർവ എന്നിവരെയാണ് പ്രധാനധ്യാപിക ഉഷ പി ടി മർദ്ദിച്ചത്

വിദ്യാർഥിനികളെ അകാരണമായി പ്രധാനധ്യാപിക മർദ്ദിച്ചതായി പരാതി
X

ചെറുതുരുത്തി: വിദ്യാർഥിനികളെ അകാരണമായി പ്രധാനധ്യാപിക മർദ്ദിച്ചതായി പരാതി. തൃശൂർ ജില്ലയിലെ പാഞ്ഞാൾ ​ഗവൺമെന്റ് ഹൈസ്കൂളിലാണ് സംഭവം. മർദ്ദനമേറ്റ വിദ്യാർഥിനികൾ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.

പാഞ്ഞാൾ ഹൈസ്കൂൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മുഹ്സിന, മാജിദ ഫർഹാനഫാത്തിമ അൻഷിദ, അസ്ന, മർവ എന്നിവരെയാണ് പ്രധാനധ്യാപിക ഉഷ പി ടി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം 4 മണിയോടെയായിരുന്നു സംഭവം.

സ്കൂൾ അവസാന ദിവസമായതിനാൽ പത്താം തരത്തിൽ പഠിക്കുന്ന കുട്ടികളും ഒമ്പതാം തരത്തിൽ പഠിക്കുന്ന കുട്ടികളും കലഹമുണ്ടായിരുന്നു. ഇതിൽ പെടാതെ കടയിൽ പോയി സാധനങ്ങൾ വാങ്ങി വരുന്ന ഈ കുട്ടികളെ കാര്യം അറിയാതെ മർദ്ദിക്കുകയായിരുന്നുവെന്നും, ഇത് ചോദ്യം ചെയ്തപ്പോൾ കായികാധ്യാപകൻ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനികൾ പറഞ്ഞു.

ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർഥിനികളെ പോപുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം ഇ എം മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ പോപുലർ ഫ്രണ്ട് എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു.

Next Story

RELATED STORIES

Share it