Kerala

പ്രധാനമന്ത്രി ഇന്‍ഷുറന്‍സ് പദ്ധതി സഹായം ലഭിച്ചില്ല; കമ്പനിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

കമ്മീഷന്‍ ചിയാക്കില്‍നിന്നും വിശദീകരണം ആവശ്യപ്പെട്ടെങ്കിലും തങ്ങള്‍ക്ക് ഇതില്‍ ഉത്തരവാദിത്വമില്ലെന്ന് ചിയാക്ക് ഡയറക്ടര്‍ അറിയിച്ചു. എസ്ബിഐ ഏറ്റുമാനൂര്‍ ശാഖയിലുള്ള സരസ്വതിക്കുട്ടിയമ്മയുടെ അക്കൗണ്ടില്‍നിന്നാണ് ഇന്‍ഷുറന്‍സ് കമ്പനി പണമെടുത്തിരുന്നത്. വാഗ്ദാനപ്രകാരം തനിക്ക് രണ്ടുലക്ഷം രൂപ ലഭിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. നാഷനല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്നുള്ള രേഖകളും പരാതിക്കാരി ഹാജരാക്കി.

പ്രധാനമന്ത്രി ഇന്‍ഷുറന്‍സ് പദ്ധതി സഹായം ലഭിച്ചില്ല; കമ്പനിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്
X

കോട്ടയം: പ്രതിവര്‍ഷം 12 രൂപ മാത്രം മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ പ്രധാനമന്ത്രി സുരക്ഷാ ബീമായോജനയിലെ അംഗത്തിന് അപകടത്തില്‍ അംഗവൈകല്യം സംഭവിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് സഹായം നിഷേധിച്ച നാഷനല്‍ ഇന്‍ഷ്വറന്‍സ് കമ്പനി മാനേജര്‍ വിശദീകരണം ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. നാളെ രാവിലെ 10.30ന് കോട്ടയം റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ വിശദീകരണം ഹാജരാക്കാനാണ് ഉത്തരവ്.

കടപ്പൂര്‍ വട്ടുകുളം സ്വദേശിനി കെ സരസ്വതിക്കുട്ടിയമ്മ നല്‍കിയ പരാതിയിലാണ് നടപടി. അപകടത്തില്‍ അംഗവൈകല്യമോ അപകടമരണമോ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പ്രതിവര്‍ഷം 12 രൂപ അടച്ച് പോളിസിയെടുത്തത്. 66 വയസുള്ള പരാതിക്കാരിയും 70 വയസുള്ള ഭര്‍ത്താവും ഒറ്റയ്ക്കാണ് താമസം. ഏകമകന്‍ 2015 ല്‍ വാഹനാപകടത്തില്‍ മരിച്ചു. 2018 ജൂണ്‍ 7ന് വീഴ്ചയെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സരസ്വതിക്കുട്ടിയമ്മയുടെ നട്ടെല്ലിന് ഗുരുതര പരിക്കുപറ്റി. കിടങ്ങൂരിലെ സ്വകാര്യാശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ 1,20,000 രൂപ ചെലവായി. ഇപ്പോഴും നടക്കാന്‍ കഴിയുന്നില്ല. തനിക്ക് പ്രധാനമന്ത്രി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കണമെന്നാവശ്യപ്പെട്ട് നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും സഹായം നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു.

കമ്മീഷന്‍ ചിയാക്കില്‍നിന്നും വിശദീകരണം ആവശ്യപ്പെട്ടെങ്കിലും തങ്ങള്‍ക്ക് ഇതില്‍ ഉത്തരവാദിത്വമില്ലെന്ന് ചിയാക്ക് ഡയറക്ടര്‍ അറിയിച്ചു. എസ്ബിഐ ഏറ്റുമാനൂര്‍ ശാഖയിലുള്ള സരസ്വതിക്കുട്ടിയമ്മയുടെ അക്കൗണ്ടില്‍നിന്നാണ് ഇന്‍ഷുറന്‍സ് കമ്പനി പണമെടുത്തിരുന്നത്. വാഗ്ദാനപ്രകാരം തനിക്ക് രണ്ടുലക്ഷം രൂപ ലഭിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. നാഷനല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്നുള്ള രേഖകളും പരാതിക്കാരി ഹാജരാക്കി.

Next Story

RELATED STORIES

Share it