ചോരക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ബുധനാഴ്ച രാത്രി 11 മണിയോടെ ശാസ്താംകോട്ട ജങ്ഷനില്‍ മെഡിക്കല്‍ സ്‌റ്റോര്‍ നടത്തുന്ന രതീഷ് കൃഷ്ണനാണ് ചോരക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
BY NSH17 Jan 2019 1:11 AM GMT

X
NSH17 Jan 2019 1:11 AM GMT
കൊല്ലം: ശാസ്താംകോട്ട ജങ്ഷന് സമീപത്തുനിന്നും ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി 11 മണിയോടെ ശാസ്താംകോട്ട ജങ്ഷനില്‍ മെഡിക്കല്‍ സ്‌റ്റോര്‍ നടത്തുന്ന രതീഷ് കൃഷ്ണനാണ് ചോരക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് യുവാവ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
രതീഷും അനുജനും കൂടി രാത്രി കടയടച്ച് വീട്ടിലേക്ക് വരുമ്പോഴാണ് ശാസ്താംകോട്ട ജങ്ഷനില്‍നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. ഇരുവരും ശബ്ദംകേട്ട സ്ഥലത്തെത്തിയപ്പോള്‍ ഒരുകൂട്ടം തെരുവുനായ്ക്കളാല്‍ ചുറ്റപ്പെട്ട നിലയിലായിരുന്നു കുട്ടി കിടന്നിരുന്നത്. കുട്ടിയെ അവിടെ നിന്ന് രക്ഷിച്ച രതീഷ് ഉടന്‍തന്നെ പോലിസിനെ വിളിച്ച് ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് പ്രഥമശുശ്രൂഷകള്‍ നല്‍കിയ ശേഷം കുട്ടിയെ കൊല്ലം അമ്മത്തൊട്ടിലിലേക്ക് മാറ്റി.
Next Story
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT