Kerala

പുഴയില്‍ വീണ് കുട്ടിയും, രക്ഷിക്കാനിറങ്ങിയ ഡിവൈഎഫ്‌ഐ നേതാവും മുങ്ങിമരിച്ചു

ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ കല്ലടുക്ക മണിയിലനില്‍ ശനിയാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം.

പുഴയില്‍ വീണ് കുട്ടിയും, രക്ഷിക്കാനിറങ്ങിയ ഡിവൈഎഫ്‌ഐ നേതാവും മുങ്ങിമരിച്ചു
X

കാസര്‍കോട്: വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ബാലസംഘം പ്രവര്‍ത്തകനും രക്ഷിക്കാനിറങ്ങിയ ഡിവൈഎഫ്‌ഐ നേതാവും പുഴയില്‍ മുങ്ങിമരിച്ചു. ഡിവൈഎഫ്‌ഐ കുമ്പള മേഖലാ സെക്രട്ടറിയും കോയിപ്പാടി സ്വദേശിയുമായ അജിത്ത്കുമാര്‍(37), കുമ്പള നായിക്കാപ്പ് മുളിയടുക്കയിലെ മണികണ്ഠന്റെ മകന്‍ മനീഷ്(16) എന്നിവരാണ് മരിച്ചത്. ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ കല്ലടുക്ക മണിയിലനില്‍ ശനിയാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. വിവാഹ ചടങ്ങിനെത്തിയ സംഘം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങിയ ബാലസംഘം പ്രവര്‍ത്തകരായ മനീഷിനെയും യക്ഷിതിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അജിത്ത് മുങ്ങിത്താഴ്ന്നത്. സമീപവാസികളെത്തി മൂവരെയും തുമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അജിത്ത്കുമാറും മനീഷും മരണപ്പെടുകയായായിരുന്നു. യക്ഷിത്(13) ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.

Next Story

RELATED STORIES

Share it