Kerala

കെ റെയിൽ പഠനം എന്ന പേരിൽ നാട്ടുകാരുടെ നട്ടെല്ല് തല്ലിയൊടിക്കുകയാണ്: ജസ്റ്റിസ് കമാൽ പാഷ

എറണാകുളം മാമലയിൽ കെറെയിലിനെതിരെ ഇന്നും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. അതിരടയാളക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

കെ റെയിൽ പഠനം എന്ന പേരിൽ നാട്ടുകാരുടെ നട്ടെല്ല് തല്ലിയൊടിക്കുകയാണ്: ജസ്റ്റിസ് കമാൽ പാഷ
X

തിരുവനന്തപുരം: കെ റെയിൽ സർവേക്കല്ല് സ്ഥാപിക്കുന്നതിന്റെ പേരിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ തുടരുന്നതിനിടെ സർക്കാരിനെ വിമർശിച്ച് റിട്ട. ജസ്റ്റിസ് കമാൽ പാഷ രം​ഗത്ത്. കെ റെയിലിന്റെ പേരിൽ ജനങ്ങളുടെ വസ്തു കൈയേറാൻ സർക്കാരിന് അവകാശമില്ല. ഭരണകൂടത്തിന്റെ കൈയേറ്റം തടയാൻ കഴിയാത്തത് പ്രതിപക്ഷത്തിന്റ കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ടിഫൈ ചെയ്യാത്ത ഭൂമിയിൽ കല്ലിടാൻ സർക്കാരിന് അവകാശമില്ല. കെ റെയിൽ പഠനം എന്ന പേരിൽ നാട്ടുകാരുടെ നട്ടെല്ല് തല്ലിയൊടിക്കുകയാണ്. ഭൂമി കൈയേറാൻ അനുമതി നൽകിയ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്യേണ്ടതാണ്. സുപ്രീം കോടതിയിൽ ഇത് ചോദ്യം ചെയ്യാൻ സാധാരണക്കാരന് സാമ്പത്തികമായി കഴിയുന്നില്ലെന്നും കമാൽ പാഷ അഭിപ്രായപ്പെട്ടു.

എറണാകുളം മാമലയിൽ കെറെയിലിനെതിരെ ഇന്നും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. അതിരടയാളക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. 32 വർഷം മുന്പ് കൊച്ചി-തേനി ദേശീയപാതയ്ക്കായി പ്രദേശത്ത് അടയാളക്കല്ല് സ്ഥാപിച്ചിരുന്നു. പദ്ധതി ഇതുവരെ നടപ്പായിട്ടില്ല. കല്ല് സ്ഥാപിച്ചതിനെ തുടർന്ന് ബാങ്കുകളിൽ നിന്നടക്കം വായ്പ ലഭിക്കുന്നില്ല. തുടങ്ങിയ പദ്ധതികൾ നടപ്പാക്കാതെ കെറെയിൽ കല്ല് സ്ഥാപിക്കുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. തർക്കത്തിനൊടുവിൽ പൊലീസ് സുരക്ഷയോടെ ഉദ്യോഗസ്ഥർ കല്ല് സ്ഥാപിച്ചു.

Next Story

RELATED STORIES

Share it