നികുതി വെട്ടിച്ച് സര്‍വീസ്: അന്തര്‍സംസ്ഥാന വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി
വാഹനം രജിസ്റ്റര്‍ ചെയ്ത് ഒരുമാസത്തിനുള്ളില്‍തന്നെ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ റിപോര്‍ട്ട് ചെയ്യാതെ ഊടുവഴികളിലൂടെ സംസ്ഥാനത്തെത്തിയ വാഹനങ്ങളാണ് പിടികൂടിയത്.

പെരിന്തല്‍മണ്ണ: നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ അന്തര്‍സംസ്ഥാന വാഹനങ്ങള്‍ പിടികൂടി. മാനത്തുമംഗലം ബൈപാസിന് സമീപത്തുനിന്നാണ് ബോര്‍വെല്‍ വര്‍ക്കിന് വന്ന രണ്ടുപുതിയ അന്തര്‍സംസ്ഥാന രജിസ്‌ട്രേഷന്‍ TN 34 AD 9411,TN 34 AD 9511 വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്.
വാഹനം രജിസ്റ്റര്‍ ചെയ്ത് ഒരുമാസത്തിനുള്ളില്‍തന്നെ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ റിപോര്‍ട്ട് ചെയ്യാതെ ഊടുവഴികളിലൂടെ സംസ്ഥാനത്തെത്തിയ വാഹനങ്ങളാണ് പിടികൂടിയത്. പിന്നീട് ത്രൈമാസ നികുതി ഈടാക്കിയതിനുശേഷം വാഹന ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കി.
മലപ്പുറം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് സേനന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ അജീഷ്, മനോഹരന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വാഹനപരിശോധന വരുംദിവസങ്ങളില്‍ രാത്രിയിലും തുടരുമെന്ന് പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ സി യു മുജീബ് അറിയിച്ചു.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT