- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൂത്തുപറമ്പില്‍ ടാങ്കര്‍ ലോറി കാറിലിടിച്ച് ഒരു മരണം(വീഡിയോ)
പേരാവൂര്‍ മടപ്പുരച്ചാലിലെ ആമക്കാട്ട് ജോസഫ്-മേരി ദമ്പതികളുടെ മകന്‍ തങ്കച്ചനാ(54)ണു മരിച്ചത്

കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് തൊക്കിലങ്ങാടി പാലത്തുംകരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പേരാവൂര്‍ മടപ്പുരച്ചാലിലെ ആമക്കാട്ട് ജോസഫ്-മേരി ദമ്പതികളുടെ മകന്‍ തങ്കച്ചനാ(54)ണു മരിച്ചത്. തെറ്റുവഴി നെടുംപൊയില്‍ സ്വദേശികളായ ജോബി ജോസഫ്, ജോര്‍ജ് സെബാസ്റ്റ്യന്‍, തുണ്ടിയില്‍ സ്വദേശികളായ ജോണി, സജി മാവടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 6.35ഓടെയാണ് ദാരുണാപകടം. അമിത വേഗതയില്‍ എതിര്‍ദിശകളില്‍ നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ടാങ്കര്‍ ലോറി കാറിനെ ഇടിച്ചുകൊണ്ട് മീറ്ററുകള്‍ ദൂരേക്ക് പോവുകയായിരുന്നു. റോഡരികിലേക്ക് ഇടിച്ചുകൊണ്ടുപോയ ശേഷം കടവരാന്തയോട് അനുബന്ധിച്ചാണ് വാഹനം നിന്നത്. ദാരുണസംഭവം കണ്ട സമീപവാസികള്‍ ഓടിയെത്തി കാറില്‍ നിന്നു യാത്രക്കാരെ പുറത്തിറക്കാന്‍ പാടുപെട്ടു. ഏറെനേരം ഡോര്‍ തുറക്കാനായില്ല. യുവാക്കളെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ തങ്കച്ചന്‍ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് മരണപ്പെട്ടത്. ബാക്കിയുള്ള നാലുപേരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലേക്കും ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. പരിക്കേറ്റ ജോണിയാണ് തലശ്ശേരിയില്‍ ചികിത്സയിലുള്ളത്. മേഴ്‌സിയാണ് മരിച്ച തങ്കച്ചന്റെ ഭാര്യ. മക്കള്‍: അഭിന്‍, അഭിത. സഹോദരങ്ങള്‍: ജോളി, ജോഷി, സന്തോഷ്, മേഴ്‌സി.







