Kerala

സ്വലാത്ത് നഗറില്‍ പ്രാര്‍ത്ഥനാ സമ്മേളനം 31ന്

മദാനിലെ അവസാന വെള്ളിയാഴ്ച കൂടിയായതിനാല്‍ വിപുലമായ സൗകര്യങ്ങളാണ് പ്രാര്‍ത്ഥനാ സമ്മേളനത്തിനായി ഒരുക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്വലാത്ത് നഗറില്‍ പ്രാര്‍ത്ഥനാ സമ്മേളനം 31ന്
X

ന്യൂഡല്‍ഹി: എല്ലാ വര്‍ഷവും റമദാന്‍ 27ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കാറുള്ള പ്രാര്‍ഥനാ സമ്മേളനം ഈ മാസം 31ന്. റമദാനിലെ അവസാന വെള്ളിയാഴ്ച കൂടിയായതിനാല്‍ വിപുലമായ സൗകര്യങ്ങളാണ് പ്രാര്‍ത്ഥനാ സമ്മേളനത്തിനായി ഒരുക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ സജീവമായ മലപ്പുറം ജില്ലയില്‍ സ്വലാത്ത് നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ അക്കാദമിയാണ് സമ്മേളനത്തിന്റെ സംഘാടകര്‍. റമദാന്‍ 27ാം രാവില്‍ മക്ക, മദീന എന്നിവക്കു ശേഷം ഏറ്റവുമധികം മുസ്‌ലിം വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ത്ഥനാവേദികൂടിയാണിതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ഭീകരതയ്‌ക്കെതിരേയുള്ള പ്രതിജ്ഞയോടൊപ്പം ലഹരി വിപത്തിനെതിരെയുള്ള ബോധവല്‍ക്കരണം കൂടി പരിപാടിയില്‍ നടക്കും. മതരാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ മറപിടിച്ചാണ് ലോകത്തെമ്പാടും ഭീകരത വളരുന്നത്. ഇവയ്‌ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ആത്മീയതയിലധിഷ്ഠിതമായ ഇസ്‌ലാമിന്റെ സമാധാന സന്ദേശം പരിചയപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം. മഅ്ദിന്‍ ചെയര്‍മാനും കേരളാ മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ത്ഥനയും നിര്‍വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും. പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തുന്നവര്‍ക്ക് സ്വലാത്ത് നഗറില്‍ സമൂഹ ഇഫ്താര്‍ ഒരുക്കും. രാത്രി ഒമ്പതുമണിയോടെ മുഖ്യവേദിയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും.

കര്‍ണാടക നഗര വികസന വകുപ്പ് മന്ത്രി യു ടി ഖാദര്‍(ചെയര്‍മാന്‍, സ്വാഗത സംഘം), സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം (കണ്‍വീനര്‍), ഫര്‍സാന്‍ ഖുറേശി (വൈസ് കണ്‍വിനര്‍), ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ (കോഓര്‍ഡിനേറ്റര്‍), ഡോ. സുബൈര്‍ അംജദി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it