സപ്ലൈകോ ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ധിപ്പിച്ചത് സാധാരണ നടപടിയെന്ന് സിഎംഡി
സപ്ലൈകോ നിലവില്‍ സബ്‌സിഡി പ്രകാരം നല്‍കുന്ന 13 ഇന ഭക്ഷ്യവസ്തുക്കള്‍ക്ക് വിലയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. എല്ലാമാസവും ഇ- ടെണ്ടര്‍ മുഖേന വാങ്ങുന്ന 38 ഇനം ഭക്ഷ്യവസ്തുക്കള്‍ക്ക് വാങ്ങല്‍വിലയുടെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കാറുണ്ട്. ഈ വിധത്തില്‍ കഴിഞ്ഞ മാര്‍ച്ച് മാസം അവസാന വാരത്തെ ഈ ടെണ്ടറില്‍ വാങ്ങിയ സാധനങ്ങളില്‍ 7 ഇനങ്ങള്‍ക്ക് വാങ്ങല്‍വിലയുടെ അടിസ്ഥാനത്തില്‍ ചില്ലറവില്‍പനവിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്

കൊച്ചി: സപ്ലൈകോ ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ധിപ്പിച്ചത് സാധാരണ നടപടി മാത്രമാണെന്ന് സിഎംഡി പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു. സപ്ലൈകോ നിലവില്‍ സബ്‌സിഡി പ്രകാരം നല്‍കുന്ന 13 ഇന ഭക്ഷ്യവസ്തുക്കള്‍ക്ക് വിലയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. എല്ലാമാസവും ഇ- ടെണ്ടര്‍ മുഖേന വാങ്ങുന്ന 38 ഇനം ഭക്ഷ്യവസ്തുക്കള്‍ക്ക് വാങ്ങല്‍വിലയുടെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കാറുണ്ട്. ഈ വിധത്തില്‍ കഴിഞ്ഞ മാര്‍ച്ച് മാസം അവസാന വാരത്തെ ഈ ടെണ്ടറില്‍ വാങ്ങിയ സാധനങ്ങളില്‍ 7 ഇനങ്ങള്‍ക്ക് വാങ്ങല്‍വിലയുടെ അടിസ്ഥാനത്തില്‍ ചില്ലറവില്‍പനവിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്
ഇക്കണോമിക്‌സ് ആന്റ്് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2020 ഏപ്രില്‍ 7 ലെ സംസ്ഥാന ശരാശരി പ്രകാരം ചെറുപയര്‍ - 125 രൂപ, ഉഴുന്നുപരിപ്പ് -120 രൂപ, കടല -81 രൂപ, മല്ലി - 97 രൂപ, മുളക് - 185 രൂപ, വന്‍പയര്‍ - 79 രൂപ. പഞ്ചസാര 41 രൂപ. എന്നിങ്ങനെയാണ് വില നിലവാരം . സബ്‌സിഡി ഇല്ലാത്ത മുകളില്‍ പറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയ്യാക്കുന്ന സംസ്ഥാനത്തെ ശരാശരി വിലകള്‍ കൂടി അവലോകനം ചെയ്തശേഷമാണ് സപ്ലൈകോ വില നിശ്ചയിച്ചിട്ടുള്ളത്.
അപ്രകാരമുള്ള സപ്ലൈകോ വിലനിലവാരമനുസരിച്ച് ചെറുപയര്‍ - 98 രൂപ, ഉഴുന്നുപരിപ്പ് - 95 രൂപ, കടല -61 രൂപ, മല്ലി - 83 രൂപ, മുളക് 158 രൂപ,വന്‍പയര്‍ 70 രൂപ, പഞ്ചസാര 39 രൂപ. എന്നിങ്ങനെയാണ് വില നിലവാരം. എങ്കിലും തുവരപരിപ്പിന് വിലയില്‍ മാറ്റം വരുത്തിയിട്ടില്ല, കൂടാതെ പീസ്പരിപ്പിന് വിലയില്‍ കുറവ് വന്നിട്ടുമുണ്ട്. ഇ ടെണ്ടര്‍ മുഖേന വാങ്ങുന്ന 38 ഇനങ്ങളില്‍ 7 ഇനങ്ങള്‍ക്ക് മാത്രമേ വിലയില്‍ നേരിയ വിലവ്യത്യാസം വരുത്തിയിട്ടുള്ളൂ. മേല്‍ വിലകള്‍ സംസ്ഥാന ശരാശരിയേക്കാള്‍ കുറഞ്ഞ വിലയാണ്.അതു കൊണ്ടു തന്നെ സപ്ലൈകോ വില വര്‍ധിപ്പിച്ചത് സ്വാഭാവിക നടപടിയാണെന്നും സിഎംഡി അറിയിച്ചു.
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTഏഷ്യന് ഗെയിംസ്: അരുണാചല് താരങ്ങള്ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTഎസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMT