പിണറായി വിജയന്‍ പരിപൂര്‍ണ ഫാഷിസ്റ്റായി: കെ സുധാകരന്‍
പിണറായി വിജയന്‍ ഇതിന് കടുത്ത വില നല്‍കേണ്ടി വരുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു
കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. സ്ത്രീകള്‍ കയറാനിടയാക്കിയത് ക്രൂരവും പൈശാചികവുമായ നടപടിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പിണറായി വിജയന്‍ ഇതിന് കടുത്ത വില നല്‍കേണ്ടി വരുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു
കണ്ണൂരില്‍ നിന്നുള്ള പൊലിസുകാര്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നല്‍കി. ഇവര്‍ സിപിഎം അനുകൂലികളാണ്. ഭരണാധികാരികള്‍ ജനങ്ങള്‍ക്കൊപ്പമാണ് ഉണ്ടാവേണ്ടത്. പിണറായി പൂര്‍ണ ഫാഷിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഭക്തകള്‍ ശബരിമലയില്‍ പോകില്ല. ഇവര്‍ ആക്ടിവിസ്റ്റാണ്. പിണറായിയുടെ കീഴിലെ പാവയാണ് ഇവര്‍. മന്ത്രിക്കും ബോര്‍ഡിനും ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രതിഷേധത്തെ കുറിച്ച് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ ഭക്തര്‍ക്കൊപ്പമെന്ന നിലപാടാണ് കെ സുധാകരന്‍ സ്വീകരിക്കുന്നത്.
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMT