- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥിനികളെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവം: ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ കേസ്
വധശ്രമം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന അസം സ്വദേശി ആനന്ദിനെതിരെയും കേസെടുത്തിട്ടുണ്ട്.

ആലപ്പുഴ: പൂച്ചാക്കലില്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കാറോടിച്ച മനോജിനെതിരേ പോലിസ് കേസെടുത്തു. വധശ്രമം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന അസം സ്വദേശി ആനന്ദിനെതിരെയും കേസെടുത്തിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ പൂച്ചാക്കല്‍ പോലിസ് അറസ്റ്റുചെയ്യും. അതേസമയം, അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൂന്നിടങ്ങളിലായി ഒരേ കാറിടച്ച് ആറുപേര്‍ക്ക് പരിക്കേറ്റത്. പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ചന്ദന, അര്‍ച്ചന, സാഗി എന്നീ വിദ്യാര്‍ഥിനികള്‍ക്കാണ് പരിക്കേറ്റത്.
ഒരുകുട്ടി തോട്ടിലേക്കും മറ്റ് രണ്ടുപേര്‍ സമീപത്തെ പറമ്പിലേക്കും തെറിച്ചുവീണു. സൈക്കിളില്‍ വരുമ്പോഴാണ് നാലാമത്തെ കുട്ടി അനഘയെ ഇടിച്ചത്. വിദ്യാര്‍ഥിനികളെ ഇടിക്കും മുമ്പ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച പൂച്ചായ്ക്കല്‍ സ്വദേശി അനീഷിനെയും നാലുവയസുള്ള മകനെയും കാര്‍ തട്ടിയിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ചാണ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















