Kerala

കോപ്പിയടിച്ചെന്ന് ആരോപണം; വിദ്യാര്‍ഥിനി തീവണ്ടിക്കു മുന്നില്‍ ചാടിമരിച്ചു

കോളജില്‍ സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ അധ്യാപകര്‍ കോളജിലെ കോപ്പിയടി തടയുന്നനുള്ള സ്‌ക്വാഡിനു മുന്നില്‍ ഹാജരാക്കി. ചോദ്യം ചെയ്ത സ്‌ക്വാഡംഗങ്ങള്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

കോപ്പിയടിച്ചെന്ന് ആരോപണം; വിദ്യാര്‍ഥിനി തീവണ്ടിക്കു മുന്നില്‍ ചാടിമരിച്ചു
X

കൊല്ലം: കോപ്പിയടിച്ചെന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ഥിനി തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ കോളജിലെ ഒന്നാംവര്‍ഷ ഇഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയാണ് മരിച്ചത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ആരോപിച്ച്

പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അധ്യാപകരെ തടഞ്ഞുവച്ചു. കോളജില്‍ സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ അധ്യാപകര്‍ കോളജിലെ കോപ്പിയടി തടയുന്നനുള്ള സ്‌ക്വാഡിനു മുന്നില്‍ ഹാജരാക്കി. ചോദ്യം ചെയ്ത സ്‌ക്വാഡംഗങ്ങള്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതിനുപുറമെ പെണ്‍കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതായും പറയപ്പെടുന്നു. അധ്യാപകരുടെ നടപടിയില്‍ മനംനൊന്ത് ഇറങ്ങിയോടിയ വിദ്യാര്‍ഥിനി കോളജിനു മുന്നിലെ റെയില്‍പാളത്തിലെത്തി തീവണ്ടിക്ക് മുന്നില്‍ ചാടുകയുമായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലിസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it