തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രുരമര്‍ദനത്തിനിരയായ ഏഴു വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍
കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സ്‌കാനിംഗ് റിപോര്‍ടിലും എല്ലാം അതാണ് വ്യക്തമാകുന്നത്. ക്ലിനിക്കലി മസ്്തിഷ്‌ക മരണം സംഭവിച്ചുകഴിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്.സര്‍ക്കാര്‍ ഡോക്ടറിന്റെ കൂടി സാന്നിധ്യത്തില്‍ വിദഗ്ദ സമിതി പരിശോധന നടത്തിയതിനു ശേഷം മാത്രമെ അന്തിമമായി സ്ഥിരീകരണം സാധ്യമാകുകയുള്ളു. വെന്റിലേറ്ററിന്റെ സഹായത്താലാണ് കുട്ടിയുടെ ജീവന്‍ നിലനില്‍ക്കുന്നത്. കുട്ടിയുടെ ഭാഗത്ത് നിന്നും യാതൊരു വിധ പ്രതികരണവുമില്ല. മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

കൊച്ചി: തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രുരമര്‍ദനത്തിനിരയായി അതിവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ കഴിഞ്ഞുവരുന്ന ഏഴു വയസുകാരന്റെ മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സ്‌കാനിംഗ് റിപോര്‍ടിലും എല്ലാം അതാണ് വ്യക്തമാകുന്നത്. ക്ലിനിക്കലി മസ്്തിഷ്‌ക മരണം സംഭവിച്ചുകഴിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്.സര്‍ക്കാര്‍ ഡോക്ടറിന്റെ കൂടി സാന്നിധ്യത്തില്‍ വിദഗ്ദ സമിതി പരിശോധന നടത്തിയതിനു ശേഷം മാത്രമെ അന്തിമമായി സ്ഥിരീകരണം സാധ്യമാകുകയുള്ളു. വെന്റിലേറ്ററിന്റെ സഹായത്താലാണ് കുട്ടിയുടെ ജീവന്‍ നിലനില്‍ക്കുന്നത്. കുട്ടിയുടെ ഭാഗത്ത് നിന്നും യാതൊരു വിധ പ്രതികരണവുമില്ല. മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്നും കുട്ടിയുടെ ചികില്‍സയക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കുട്ടിയുടെ രണ്ടാനച്ഛനായ അരുണിന്റെ ക്രൂരമര്‍ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്്.ഇളയകുട്ടി ബെഡ്ഡില്‍ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞു ഉറങ്ങികിടക്കുകയായിരുന്നു ഏഴു വയസുള്ള കുട്ടിയെ വിളിച്ചെഴൂന്നേല്‍പ്പിച്ച ശേഷം രണ്ടാനച്ഛനായ അരുണ്‍ കുട്ടിയെ ചവിട്ടുകയും തുടര്‍ന്ന് വലിച്ചെറിയുകയുമായിരുന്നു. അലമാരിയുടെ ഇടയില്‍ പോയി വീണ കുട്ടിയുടെ തലയുടെ പിന്‍ഭാഗത്തെ തലയോട്ടി വീഴ്ചയുടെ ആഘാതത്തില്‍ പൊട്ടുകയും തുടര്‍ന്ന് രക്തശ്രാവമുണ്ടാകുകയുമായിരുന്നു. കുട്ടിയെ ആക്രമിക്കന്‍ ശ്രമിച്ചത് തടഞ്ഞ അമ്മയെയും ഇയാള്‍ മര്‍ദിച്ചു.അരുണിനെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റു രേഖപെടുത്തുകയും ചെയ്തു.കുട്ടിയുടെ മരിച്ചു പോയ പിതാവിന്റെ ബന്ധുവാണ് അരുണ്‍. കഴിഞ്ഞ നവംബര്‍ മുതലാണ് ഇവര്‍ക്കൊപ്പം താമസം തുടങ്ങിയത്. അന്നു മുതല്‍ കുട്ടികളെ ഇയാള്‍ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പോലിസ് പറഞ്ഞത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതികൂടിയാണ് ഇയാള്‍
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT