Kerala

ചെറുവള്ളി എസ്റ്റേറ്റ് സഭയ്ക്ക് സ്വന്തം, ഭൂമി തട്ടിയെടുക്കാൻ അനുവദിക്കില്ല: ബിലിവേഴ്സ് ചർച്ച്

വസ്തുതകളും, നിയമവശങ്ങളും വ്യകതമായി മനസ്സിലാക്കാതെ രാഷ്ട്രീയ, സാമൂഹിക പ്രമുഖർ പ്രസ്താവനകൾ ഇറക്കുന്നത് അഭികാമ്യമല്ല

ചെറുവള്ളി എസ്റ്റേറ്റ് സഭയ്ക്ക് സ്വന്തം, ഭൂമി തട്ടിയെടുക്കാൻ അനുവദിക്കില്ല: ബിലിവേഴ്സ് ചർച്ച്
X

കോട്ടയം: ശബരിമല വിമാനത്താവളം സ്ഥാപിക്കാനായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് തങ്ങളുടെ സ്വത്താണെന്നും ഇതിൻ്റെ ഉടമസ്ഥാവകാശത്തിൽ യാതൊരു തർക്കവും ഇല്ലെന്നും ബിലിവേഴ്സ് ചർച്ചിൻ്റെ എപ്പിസ്കോപ്പൽ കൗൺസിൽ പ്രസ്താവനയിലൂടെ അറിയിച്ചു.

ശബരിമല വിമാനത്താവളത്തോട് സഭയ്ക്ക് അനുകൂല നിലപാടാണെന്നും എന്നാൽ അതിൻ്റെ പേരിൽ വസ്തു തട്ടിയെടുക്കാനുള്ള ശ്രമം അം​ഗീകരിക്കില്ലെന്നും ഇത്തരം നിലപാടുകളെ സഭ നിയമപരമായി നേരിടുമെന്നും ബിലിവേഴ്സ് ച‍ർച്ച് വ്യക്തമാക്കി.

2005 ൽ രാജ്യത്തെ നിയമങ്ങൾ എല്ലാം പാലിച്ചു രജിസ്ട്രേഷൻ നടത്തി വാങ്ങിയ ഭൂമിയാണിതെന്നും അതിനുശേഷം പോക്കുവരവ് നടത്തി കരം അടച്ചു. അതിനു മുമ്പ് വരെ ഈ സ്ഥലത്തെക്കുറിച്ചു ആർക്കും പരാതിയില്ലായിരുന്നുവെന്നും സഭയുടെ പ്രസ്താവനയിൽ പറയുന്നു.

വസ്തുതകളും, നിയമവശങ്ങളും വ്യകതമായി മനസ്സിലാക്കാതെ രാഷ്ട്രീയ, സാമൂഹിക പ്രമുഖർ പ്രസ്താവനകൾ ഇറക്കുന്നത് അഭികാമ്യമല്ലെന്നും വസ്തുതകൾ പഠിക്കാൻ അവർ സൗമനസ്യം കാണിക്കണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it