സംസ്ഥാന സ്‌കൂള്‍ കാര്‍ഷിക മേള 19, 20 തിയ്യതികളില്‍
നിരവധി കാര്‍ഷിക പ്രദര്‍ശനങ്ങള്‍ അരങ്ങേറും

പാലക്കാട്: തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ സ്ംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ കാര്‍ഷിക മേള 19, 20 തിയ്യതികളില്‍ പട്ടാമ്പി മറിയുമ്മ മെമ്മോറിയല്‍ പബ്ലിക് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മേളയില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ - സാമൂഹിക-സാംസ്‌കാരിക നേതാക്കന്മാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കര്‍ഷകര്‍ സംബന്ധിക്കും. നിരവധി കാര്‍ഷിക പ്രദര്‍ശനങ്ങള്‍ അരങ്ങേറും. എല്‍പി,യുപി,എച്ച് എസ്, എച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ വിഷയങ്ങളില്‍ മല്‍സരങ്ങള്‍ നടത്തും. വാചിക അവതരണം, പോസ്റ്റര്‍ തയ്യാറാക്കല്‍ (മുന്‍കൂട്ടി തയ്യാറാക്കാം), കൃഷി വിജ്ഞാനം അടിസ്ഥാനമാക്കിയുള്ള ക്വിസ്, ചിത്രരചന മത്സരം, കലാമത്സരങ്ങള്‍(നാടന്‍ പാട്ട്, നാടന്‍പാട്ട്, നാടോടി നൃത്തം, ഏകാംഗ അവതരണം ഹ്ര്വസ്വ ചിത്രം) എന്നീ വിഭാഗങ്ങളിലാണ് മത്സരം. വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഉണ്ടാവും. രജിസട്രേഷനു 8943420092, 8086163042, 9895375211 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഇമെയില്‍- schoolagrifest@gmail.com, ksaf@eram.edu.in
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT