സംസ്ഥാനത്തെ നാല് ജില്ലകൾ റെഡ് സോണായി പ്രഖ്യാപിക്കും; കാർഷിക പരമ്പരാഗത മേഖലയ്ക്ക് ഇളവ്
വയനാടും കോട്ടയവും ഗ്രീൻ സോണാക്കണം. മറ്റ് ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ശുപാർശ ചെയ്യും.

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിൽ സംസ്ഥാനത്തെ നാല് ജില്ലകൾ റെഡ് സോണായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാസർകോഡ്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ റെഡ് സോണിൽ. നിലവിലുള്ള റെഡ് സോൺ ജില്ലകളിൽ കേന്ദ്രത്തോട് മാറ്റം നിർദ്ദേശിക്കാനും സർക്കാർ തീരുമാനമായി. നാല് ജില്ലകൾ തീവ്രബാധിത ജില്ലകളെന്നാണ് കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള വിലയിരുത്തല്‍. വയനാടും കോട്ടയവും ഗ്രീൻ സോണാക്കണം. മറ്റ് ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ശുപാർശ ചെയ്യും.
രോഗവ്യാപനത്തിൻ്റെ തോത് പരിഗണിച്ചാണ് സോണുകളിൽ മാറ്റം വരുത്തിയത്. കാർഷിക പരമ്പരാഗത വ്യവസായ മേഖലയ്ക്ക് ഇളവ് നൽകാനും മന്ത്രിസഭ തീരുമാനിച്ചു. കയർ, കശുവണ്ടി, കൈത്തറി, ബീഡി മേഖലകൾക്കാണ് ഇളവ്. ഏപ്രിൽ 20ന് ശേഷമാണ് ഇളവുകൾ നിലവിൽ വരിക. അതേസമയം, സാലറി ചലഞ്ച് യോഗത്തിൽ ചർച്ചയായില്ല. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷമെ തീരുമാനങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളു.
RELATED STORIES
അനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMTപോലിസിനെക്കണ്ടു ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു
19 May 2022 5:48 PM GMT