കേന്ദ്രാനുമതിയായി; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ 26 മുതല്‍ 30 വരെ
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇതിലെ ആശയക്കുഴപ്പം മാറ്റും. എല്ലാ വിദ്യാര്‍ത്ഥികളേയും പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ആശങ്ക വേണ്ട.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ അവശേഷിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇതിലെ ആശയക്കുഴപ്പം മാറ്റും. എല്ലാ വിദ്യാര്‍ത്ഥികളേയും പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ആശങ്ക വേണ്ട. എന്തെങ്കിലും പ്രത്യേക പ്രശ്‌നമുണ്ടെങ്കില്‍ അതും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ ജനജീവിതം ചലിച്ചു തുടങ്ങിയ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലിസ് മേധാവിമാര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുമായി രാവിലെ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. അവരുടെ ഇതുവരെയുള്ള ഇടപെടല്‍ ഫലപ്രദമാണ് രോഗവ്യാപനം തടയാന്‍ യത്‌നിച്ച എല്ലാവരേയും സര്‍ക്കാര്‍ അഭിനന്ദിക്കുന്നു.
കണ്ടയ്ന്‍മെന്റ് സോണില്‍ ഒരിളവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിരീക്ഷണം ഫലപ്രദമായി കൊണ്ടു പോകണം. പുറത്തു നിന്നും വന്നവര്‍ നിശ്ചിത ദിവസം ക്വാറന്റൈനില്‍ നില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇവര്‍ വീട്ടിലെ മുറിയില്‍ തന്നെ കഴിയണം വീട്ടുകാരുമായോ നാട്ടുകാരുമായോ സമ്പര്‍ക്കം പാടില്ല. ഒരാള്‍ തന്നെ സ്ഥിരമായി ഇവര്‍ക്ക് ഭക്ഷണം എത്തിക്കണം.
ഹോം ക്വാറന്റൈന്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയത് കേരളത്തിലാണ് വാര്‍ഡ് തല സമിതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എന്നിവര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെട്ടു. ഈ സംവിധാനം ഇനിയും നല്ല രീതിയില്‍ മുന്നോട്ട് പോകണം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളുമായി ബന്ധപ്പെടാന്‍ ആവശ്യമായ വളണ്ടിയര്‍മാര്‍ ഈ വാര്‍ഡുതല സമിതിയിലുണ്ടാവണം. വാര്‍ഡ് തല സമിതിയുടെ ഘടന എങ്ങനെയാണെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് എല്ലാ സ്ഥലത്തും എത്താനായേക്കില്ല എന്നത് കണക്കിലെടുത്താണ് വളണ്ടിയര്‍മാരുടെ സേവനം തേടാന്‍ നിശ്ചയിക്കുന്നത്. ഇതോടൊപ്പം പോലിസും നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കണം. നമ്മുടെ സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണ് ഇതെല്ലാം. വളരെ ചുരുക്കം സ്ഥലങ്ങളില്‍ വാര്‍ഡ്തല സമിതി നിര്‍ജീവമാണ്. അത്തരം സ്ഥലങ്ങളില്‍ പഞ്ചായത്ത്തല സമിതി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില് നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMT