എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താന്‍ അവസരം
2019 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഭവന്റെ https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ CERTIFICATE PREVIEW എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ നമ്പറും ജനന തിയ്യതിയും നല്‍കി എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ വരുന്ന വിവരങ്ങള്‍ പരിശോധിക്കാം.

തിരുവനന്തപുരം: 2019 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഭവന്റെ https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ CERTIFICATE PREVIEW എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ നമ്പറും ജനന തിയ്യതിയും നല്‍കി എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ വരുന്ന വിവരങ്ങള്‍ പരിശോധിക്കാം. 2019 മെയ് 7 മുതല്‍ 13വരെയാണ് ഇതിനുള്ള അവസരം. പരിശോധനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ വിദ്യാര്‍ഥി പഠിച്ച സ്‌കൂള്‍ ഹെഡ്മാസ്റ്ററെ രേഖാമൂലം അറിയിക്കേണ്ടതാണ്. സ്‌കൂള്‍ അധികൃതര്‍ക്കും തങ്ങളുടെ സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ അഡ്മിഷന്‍ രജിസ്റ്ററുമായി ഒരിക്കല്‍ കൂടി പരിശോധിക്കാവുന്നതാണ്.
വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്ന തിരുത്താവുന്ന തെറ്റുകള്‍/ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തുന്ന തെറ്റുകള്‍ എന്നിവ തിരുത്തുന്നതിന് അനുബന്ധ രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള(മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്) അപേക്ഷ കവറിങ് ലെറ്റര്‍ സഹിതം പരീക്ഷാ ഭവനിലേക്ക് 2019 മെയ് 14ന് വൈകീട്ട് 4 മണിക്കുള്ളില്‍ ലഭിക്കത്തക്ക വിധം തപാലില്‍ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യേണ്ടതാണ്. കവറിന് പുറത്ത് sslc march 2019 correction എന്ന് രേഖപ്പെടുത്തിയിരിക്കണം. തിരുത്തലുകള്‍ക്ക് നേരത്തേ മൂന്ന് അവസരങ്ങള്‍ നല്‍കിയിരുന്നു. ആയതിനാല്‍ മെയ് 14ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്‌കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT