Kerala

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ 26 മുതൽ 30 വരെ നടത്തും

ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തശേഷമാകും പ്രഖ്യാപനം. പ്ലസ് വൺ പരീക്ഷകളും ഇക്കൂട്ടത്തിൽ നടത്തും.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ 26 മുതൽ 30 വരെ നടത്തും
X

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഈമാസം 26 മുതൽ 30 വരെ നടത്താനുള്ള ടൈംടേബിളൊരുക്കി വിദ്യാഭ്യാസ വകുപ്പ്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്ത ശേഷമാകും പ്രഖ്യാപനം. പ്ലസ് വൺ പരീക്ഷകളും ഇക്കൂട്ടത്തിൽ നടത്തും.

എസ്എസ്എൽസിക്ക് 26 മുതൽ മൂന്നുദിവസം പരീക്ഷയുണ്ടാകും. എസ്എ‌സ്എൽസി പരീക്ഷ ഉച്ചകഴിഞ്ഞും ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് രാവിലെയുമാകും പരീക്ഷ നടക്കുക. സാമൂഹിക അകലം പാലിക്കും വിധമാകും ഇരിപ്പിട ക്രമീകരണം. ഇതുപ്രകാരം 26-ന് കണക്ക്, 27-ന് ഫിസിക്സ്, 28 ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക.


പരീക്ഷാകേന്ദ്രത്തിൽ നിന്നകന്ന് മറ്റുസ്ഥലങ്ങളിലായി പോയവർക്കും പരീക്ഷയെഴുതാൻ അവസരമൊരുക്കും. എത്താൻ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുൻകൂട്ടി അറിയിച്ചാൽമതി. എസ്എസ്എൽസിക്ക് മൂന്നും ഹയർസെക്കൻഡറിക്ക് നാലും വിഎച്ച്എസ്ഇക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്.

Next Story

RELATED STORIES

Share it