എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിച്ചു
പ്രതിസന്ധിയിലായത്. അതേസമയം, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉത്തരക്കടലാസ് മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് ആരംഭിക്കും.

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിക്കിടെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ പൂര്‍ത്തിയായി. എസ്എസ്എല്‍സി പരീക്ഷ ഇന്നലെയും പ്ലസ്ടു പരീക്ഷ ഇന്നു മാണ് അവസാനിച്ചത്. എസ്എസ്എല്‍സി പരീക്ഷക്ക് 99.9 ശതമാനം വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു.
കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ പരീക്ഷകളായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിസന്ധിയിലായത്. അതേസമയം, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉത്തരക്കടലാസ് മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് ആരംഭിക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് പരീക്ഷകള്‍ നടത്തിയത്. അവസാന പരീക്ഷ കഴിഞ്ഞപ്പോഴും കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്നും മടങ്ങിയത്.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ചെവിക്കൊള്ളാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്. രണ്ടാം ഘട്ടത്തിലെ എസ്എസ്എല്‍സി കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിന് ജില്ലാ തലത്തിലാണ് ക്യാമ്പുകള്‍ ആരംഭിക്കുന്നത്. ഉറുദു ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് എറണാകുളത്തിന് പുറമേ തൃശൂര്‍, പാലക്കാട്ടുകൂടി കേന്ദ്രങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചു. അറബിക്കിനു കോഴിക്കോടിനും എറണാകുളത്തിനും പുറമേ തിരുവനന്തപുരം കൂടി മൂല്യനിര്‍ണയ കേന്ദ്രം ആരംഭിക്കും.
ഒന്നാം ഘട്ടത്തില്‍ നടന്ന ഇതര വിഷയങ്ങളുടെ മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ പഴയരീതിയില്‍ തുടരും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ചുമതലപ്പെടുത്തിയ അധ്യാപകര്‍ മൂല്യനിര്‍ണയത്തിനെത്തേണ്ടതില്ല. ആറാം പ്രവൃത്തിദിന പ്രകാരമുള്ള കുട്ടികളുടെ എണ്ണവും തസ്തിക നിര്‍ണയവും സംബന്ധിച്ചു നിലവിലെ സാഹചര്യത്തില്‍ നിയമ വശങ്ങള്‍ പരിശോധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കും.
RELATED STORIES
പാര്‍ട്ടിക്കെതിരെ വാര്‍ത്ത നല്കുന്ന മാധ്യമപ്രവര്‍ത്തകരെ ...
26 Sep 2023 6:14 AM GMTമണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMT