Kerala

സ്പ്രിങ്ഗ്ലർ ഇടപാട്: സർക്കാരിന് അനുകൂലമായി ഒരു വരിയും വിധിന്യായത്തിലില്ല- ചെന്നിത്തല

സർക്കാർ അഭിഭാഷകരൊക്കെ ഉള്ളപ്പോഴാണ് ലക്ഷങ്ങൾ കൊടുത്ത് ഈ കേസ് വാദിക്കാൻ മുംബൈയിൽനിന്ന് അഭിഭാഷകയെ കൊണ്ടുവരേണ്ട സാഹചര്യം സർക്കാരിനുണ്ടായതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സ്പ്രിങ്ഗ്ലർ ഇടപാട്: സർക്കാരിന് അനുകൂലമായി ഒരു വരിയും വിധിന്യായത്തിലില്ല- ചെന്നിത്തല
X

തിരുവനന്തപുരം: സ്പ്രിങ്ഗ്ലർ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങളും കോടതി അംഗീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പ്രിങ്ഗ്ലറിന് ഡാറ്റ കൈമാറിയെന്ന കാര്യം സർക്കാരിന് കോടതിയിൽ സമ്മതിക്കേണ്ടിവന്നു. സർക്കാരിന് അനുകൂലമായി ഒരു വരിയും വിധിന്യായത്തിലില്ല. സംസ്ഥാന സർക്കാരിന്റെ നടപടികളെ ശക്തമായി വിമർശിക്കുന്നതാണ് ഹൈക്കോടതിയുടെ പരമാർശങ്ങളും വിധിന്യായത്തിലുള്ള വസ്തുതകളുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

ഇപ്പോഴുള്ളത് ഇടക്കാല വിധിയാണ്. മൂന്ന് ആഴ്ചകൾക്കു ശേഷം വിശദമായ വാദം കേട്ട് അന്തിമ വിധി പറയുമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. സർക്കാർ അഭിഭാഷകരൊക്കെ ഉള്ളപ്പോഴാണ് ലക്ഷങ്ങൾ കൊടുത്ത് ഈ കേസ് വാദിക്കാൻ മുംബൈയിൽനിന്ന് അഭിഭാഷകയെ കൊണ്ടുവരേണ്ട സാഹചര്യം സർക്കാരിനുണ്ടായതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

80 ലക്ഷത്തോളം പേർക്ക് കേരളത്തിൽ രോഗം വരാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. അത് തടയണമെങ്കിൽ സർക്കാരിലുള്ള സംവിധാനങ്ങൾ അപര്യാപ്തമാണെന്നും പുതിയ ഐടി ടെക്നോളജി ആവശ്യമായതുകൊണ്ടാണ് സ്പ്രിങ്ഗ്ലർ എന്ന കമ്പനിയുടെ സഹായം തേടിയതെന്നുമാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. ഇതുവരെ ലോകത്ത് ആകെ 25 ലക്ഷത്തോളം പേർക്കാണ് കോവിഡ് ബാധിച്ചതെന്നാണ് വിവരം. 80 ലക്ഷം പേർക്ക് കോവിഡ് ബാധയുണ്ടാകാനിടയുണ്ടെന്ന റിപ്പോർട്ടിനെക്കുറിച്ച് വിഡി സതീശൻ പറഞ്ഞപ്പോൾ മുഖ്യമന്ത്രി രൂക്ഷമായി വിമർശിക്കുകയാണുണ്ടാത്. പിന്നീട് എവിടെനിന്നാണ് 80 ലക്ഷം രോഗികളുണ്ടാകുമെന്ന വിവരം മുഖ്യമന്ത്രിക്ക് കിട്ടിയതെന്ന് വ്യക്തമാക്കണം.

വിവരങ്ങൾ കൈകാര്യംചെയ്യുന്നതിന് സർക്കാരിന്റെ കൈയ്യിൽ കാര്യക്ഷമമായ സംവിധാനം ഇല്ലാത്തതിനാൽ വിദേശ കമ്പനിയെ ആശ്രയിക്കേണ്ടിവന്നു എന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിന് (എൻഐസി) ഡാറ്റ കൈകാര്യംചെയ്യാനുള്ള കഴിവുണ്ടെന്നും എന്നാൽ എൻഐസിയോട് കേരളം സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സൗകര്യങ്ങളൊന്നും ഉപയോഗിക്കാതെ വിദേശ കമ്പനിയെ കൊണ്ടുവരാനിടയാക്കിയ സാഹചര്യം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it