Kerala

തിരക്കു കുറയ്ക്കാന്‍ ഞായറാഴ്ച്ചകളില്‍ സ്‌പെഷ്യല്‍ ട്രെയിന്‍

ജൂണ്‍ പതിനാറിന് ഞായറാഴ്ച ഉച്ചയ്ക്ക് മംഗലാപുരത്ത് നിന്ന് 2.50ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 6.05ന് കോഴിക്കോടെത്തും. തിങ്കളാഴ്ച കാലത്ത് 11 മണിയോടെ ട്രെയിന്‍ താംബരത്തെത്തും.

തിരക്കു കുറയ്ക്കാന്‍ ഞായറാഴ്ച്ചകളില്‍ സ്‌പെഷ്യല്‍ ട്രെയിന്‍
X

കോഴിക്കോട്: തിരക്ക് കുറയ്ക്കാന്‍ ഞായറാഴ്ചകളില്‍ മാത്രം സ്‌പെഷ്യല്‍ ട്രെയിന്‍. മംഗലാപുരത്തുനിന്നു തമിഴ്‌നാട്ടിലെ താമ്പരത്തേക്കാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ്. ജൂണ്‍ പതിനാറിന് ഞായറാഴ്ച ഉച്ചയ്ക്ക് മംഗലാപുരത്ത് നിന്ന് 2.50ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 6.05ന് കോഴിക്കോടെത്തും. തിങ്കളാഴ്ച കാലത്ത് 11 മണിയോടെ ട്രെയിന്‍ താംബരത്തെത്തും.

ട്രെയിനിന് കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാടി, ആര്‍ക്കോണം, ചെന്നൈ എഗ്മോര്‍, താമ്പരം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍.

Next Story

RELATED STORIES

Share it