Kerala

ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനില്‍ എത്തുന്നത് 269 യാത്രക്കാര്‍; എറണാകുളം സൗത്ത് സ്റ്റേഷനില്‍ വിപുലമായ സംവിധാനം

മധ്യ കേരളത്തില്‍ നിന്നുള്ള ആളുകളാണ് എറണാകുളം സ്റ്റേഷനില്‍ കൂടുതലായി ഇറങ്ങുന്നത്. ഡല്‍ഹിയില്‍ നിന്ന് ഇന്നലെയാണ് പ്രത്യേക ട്രെയിന്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. ലക്ഷദ്വീപില്‍ നിന്നുള്ള രണ്ട് പേരും യാത്രക്കാരില്‍ ഉള്‍പെടുന്നുണ്ട്.എറണാകുളം -38,കോട്ടയം-25,ഇടുക്കി -6,ആലപ്പുഴ -14,പത്തനംതിട്ട -24,തൃശൂര്‍ -27,പാലക്കാട് -11,മലപ്പുറം -12,പോകേണ്ട ജില്ല വ്യക്തമാകാത്തവര്‍ -110 എന്നിങ്ങനെയാണ് കണക്ക്.

ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനില്‍ എത്തുന്നത് 269 യാത്രക്കാര്‍; എറണാകുളം സൗത്ത് സ്റ്റേഷനില്‍ വിപുലമായ സംവിധാനം
X

കൊച്ചി : ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രത്യേക തീവണ്ടി നാളെ പുലര്‍ച്ചെ 1.40 ഓടു കൂടി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തും. 269 യാത്രക്കാര്‍ ഇവിടെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യ കേരളത്തില്‍ നിന്നുള്ള ആളുകളാണ് എറണാകുളം സ്റ്റേഷനില്‍ കൂടുതലായി ഇറങ്ങുന്നത്. ഡല്‍ഹിയില്‍ നിന്ന് ഇന്നലെയാണ് പ്രത്യേക ട്രെയിന്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. ലക്ഷദ്വീപില്‍ നിന്നുള്ള രണ്ട് പേരും യാത്രക്കാരില്‍ ഉള്‍പെടുന്നുണ്ട്.എറണാകുളം -38,കോട്ടയം-25,ഇടുക്കി -6,ആലപ്പുഴ -14,പത്തനംതിട്ട -24,തൃശൂര്‍ -27,പാലക്കാട് -11,മലപ്പുറം -12,പോകേണ്ട ജില്ല വ്യക്തമാകാത്തവര്‍ -110 എന്നിങ്ങനെയാണ് കണക്ക്.

യാത്രക്കാരെ അതാത് ജില്ലകളിലേക്ക് എത്തിക്കാനായി 10 ബസുകള്‍ ആണ് തയ്യാറാക്കിയിട്ടുള്ളത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, എറണാകുളം ജില്ലകളിലലേക്കുള്ള യാത്രക്കാര്‍ക്കായാണ് ബസുകള്‍ നിലവില്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ യാത്രക്കാര്‍ ഉള്ള ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ നാല് അധിക ബസുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരെയും കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ സ്റ്റേഷന് പുറത്തേക്കിറങ്ങാന്‍ അനുവദിക്കൂ. രോഗലക്ഷണമുള്ളവരെ കൊവിഡ് ആശുപത്രികളിലേക്ക് മാറ്റാനായി പ്രത്യേക ആംബുലന്‍സുകളും ആരോഗ്യ വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇവരെ പ്രത്യേക ഗേറ്റില്‍ കൂടിയാവും പുറത്തേക്ക് എത്തിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it