Kerala

ആലപ്പുഴയില്‍ അമ്മയെ തല്ലിച്ചതച്ച് സൈനികനായ മകന്‍; വീഡിയോ പുറത്ത്

ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. സുബോധിന്റെ സഹോദരന്‍ സുകുവാണ് വീഡിയോ പകര്‍ത്തിയത്.

ആലപ്പുഴയില്‍ അമ്മയെ തല്ലിച്ചതച്ച് സൈനികനായ മകന്‍; വീഡിയോ പുറത്ത്
X

ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് മകന്‍ അമ്മയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈനികനായ സുബോധാണ് മദ്യലഹരിയില്‍ അമ്മ ശാരദയെ ക്രൂരമായി മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുബോധിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. സുബോധിന്റെ സഹോദരന്‍ സുകുവാണ് വീഡിയോ പകര്‍ത്തിയത്. ശാരദയും രോഗിയായ ഭര്‍ത്താവും സുകുവുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. അവധിക്ക് നാട്ടില്‍ വന്നതാണ് സുബോധ്.

ചൊവ്വാഴ്ച്ച വൈകുന്നേരം മദ്യപിച്ചെത്തി അമ്മയുടെ മാലയും വളയും ഊരി മാറ്റാന്‍ സുബോധ് ശ്രമിച്ചിരുന്നു. എഴുപതുകാരിയായ ശാരദ ഇതു ചെറുത്തതോടെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. അവധിക്ക് വീട്ടില്‍ എത്തുമ്പോഴെല്ലാം ഇയാള്‍ അമ്മയെ മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it