Kerala

കൊല്ലത്ത് സ്‌കൂളിലെ മാലിന്യടാങ്കില്‍ വീണ് അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

പരിക്കേറ്റ ഏരൂര്‍ എല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. രണ്ടുകുട്ടികളുടെ കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇവരെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലത്ത് സ്‌കൂളിലെ മാലിന്യടാങ്കില്‍ വീണ് അഞ്ച് കുട്ടികള്‍ക്ക് പരിക്ക്
X

കൊല്ലം: അഞ്ചല്‍ ഏരൂരില്‍ സ്‌കൂളിലെ മാലിന്യടാങ്കിലേക്ക് വീണ് അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഏരൂര്‍ എല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. രണ്ടുകുട്ടികളുടെ കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇവരെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളായ അഭിജിത്, അഭിനവ് എന്നിവരെയാണ് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

സ്‌കൂളിലെ കൈകഴുകുന്ന പൈപ്പിനോട് ചേര്‍ന്നാണ് മാലിന്യടാങ്കുള്ളത്. ഉച്ചയ്ക്കുശേഷം ഒഴിവുള്ള പീരീഡില്‍ കളിക്കുന്നതിനിടെ ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് കുട്ടികള്‍ ഉള്ളിലേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലമാണ് സ്ലാബ് തകര്‍ന്നതെന്നാണ് വിവരം. കുട്ടികള്‍ ഉറക്കെ കരഞ്ഞതിനെത്തുടര്‍ന്ന് അധ്യാപകരും നാട്ടുകാരും പിന്നീട് പോലിസും പാഞ്ഞെത്തി കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ടാങ്കില്‍ മാലിന്യം കുറവായിരുന്നതിനാലും വെള്ളമില്ലാതിരുന്നതിനാലും കുട്ടികള്‍ക്ക് ശ്വാസതടസ്സം പോലുള്ള പ്രശ്‌നങ്ങളുണ്ടാവാത്തതിനാല്‍ വന്‍ദുരന്തമൊഴിവായി.

Next Story

RELATED STORIES

Share it