Kerala

തൃശൂരില്‍ കാണാതായ ആറ് വിദ്യാര്‍ഥിനികളെയും കണ്ടെത്തി

തൃശൂരില്‍ കാണാതായ ആറ് വിദ്യാര്‍ഥിനികളെയും കണ്ടെത്തി
X

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നിന്നും ഒറ്റദിവസം കൊണ്ട് കാണാതായ ആറ് വിദ്യാര്‍ഥിനികളെയും പോലിസ് കണ്ടെത്തി. മാള, പാവറട്ടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുള്ളവരാണ് കവിഞ്ഞ ദിവസം കാണാതായത്. കൊല്ലത്ത് നിന്നും കാസര്‍കോട് നിന്നുമാണ് രണ്ട് പേരെ കണ്ടെത്തിയത്. സകൂള്‍ ,കോളജ് വിദ്യാര്‍ഥിനികളെയാണ് കാണാതായത്.

ഇരുപത്തിനാലു മണിക്കൂറിനിടെ പെണ്‍കുട്ടികളെ കാണാതായതിന് തൃശൂര്‍ ജില്ലയിലെ പോലിസ് സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തത് ആറ് കേസുകള്‍. കണ്ടെത്തിയ വിദ്യാര്‍ഥിനികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലിസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആറ് വിദ്യാര്‍ഥിനികളെയും കാണാതായ സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നും ഓരോരുത്തരെയും വ്യത്യസ്ത സാഹചര്യങ്ങളിലാണ് കാണാതായതെന്നും പോലിസ് പറയുന്നു.

പ്രണയമാണ് കാണാതാകലിനു പിന്നില്ലെന്ന് പോലിസ് പറഞ്ഞു. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കൂടുതലും. ഓരോ മാസവും വിദ്യാര്‍ഥിനികളെ കാണാതായതിന് സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടിവരികയാണ്. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്‌റ്റേഷനുകളിലാണ് ഈ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനികളെ കണ്ടെത്താന്‍ കഴിഞ്ഞത്.



Next Story

RELATED STORIES

Share it