Kerala

സിദ്ദിഖ് കാപ്പന്റെ ജയില്‍വാസത്തിന് രണ്ടു വര്‍ഷം; അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം ഈ മാസം അഞ്ചിന് കോഴിക്കോട് ടൗണ്‍ഹാളില്‍

ഒക്ടോബര്‍ അഞ്ച് വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ ചേരുന്ന യോഗം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സിദ്ദിഖ് കാപ്പന്റെ ജയില്‍വാസത്തിന് രണ്ടു വര്‍ഷം; അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം ഈ മാസം അഞ്ചിന് കോഴിക്കോട് ടൗണ്‍ഹാളില്‍
X

കോഴിക്കോട്: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടിയെങ്കിലും മറ്റൊരു കേസില്‍ ഇനിയും ജാമ്യം ലഭിക്കാത്തതിനാല്‍ ലൗക്‌നൗ ജയിലില്‍ തുടരുകയാണ്. ഒക്ടോബര്‍ അഞ്ചിന് അദ്ദേഹത്തിന്റെ തടവു ജീവിതത്തിന്റെ രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു.

ഈ അവസരത്തില്‍ രാജ്യത്തു അഭിപ്രായസ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകരും നേരിടുന്ന ഭീഷണികള്‍ മുന്‍നിര്‍ത്തി കോഴിക്കോട് പൗരാവകാശവേദി ഒരു സമ്മേളനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ അഞ്ച് വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ ചേരുന്ന യോഗം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം കെ രാഘവന്‍ എംപി, കെ കെ രമ എംഎല്‍എ, പി ഉബൈദുല്ല എംഎല്‍എ, എ വാസു, ഓ അബ്ദുല്ല, കെ പി നൗഷാദ് അലി, പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കളായ അഞ്ജന ശശി, എം ഫിറോസ് ഖാന്‍, കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി അധ്യക്ഷന്‍ എന്‍ പി ചെക്കുട്ടി, റൈഹാനത്ത് കാപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it