Kerala

ഷുക്കൂര്‍ വധം: അന്വേഷണം സിബിഐക്ക് വിട്ടത് നീതി നടപ്പാകാനെന്ന് ജസ്റ്റിസ് ബി കെമാല്‍ പാഷ

ഷുക്കൂറിന്റെ മാതാവിന്റെ കണ്ണൂനീരാണ് താന്‍ കണ്ടത്.കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്ന് തോന്നിയില്ല. അതു കൊണ്ടുതന്നെ വിശദമായ അന്വേഷണം വേണമെന്ന് തോന്നിയെന്നും ജസ്റ്റിസ് കെമാല്‍ പാഷ

ഷുക്കൂര്‍ വധം: അന്വേഷണം സിബിഐക്ക് വിട്ടത് നീതി നടപ്പാകാനെന്ന് ജസ്റ്റിസ് ബി കെമാല്‍ പാഷ
X

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും നീതി നടപ്പാകണമെന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം സിബി ഐക്ക് വിട്ടതെന്നും ജസ്റ്റിസ് കെമാല്‍ പാഷ. ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രതികരണം.കുടുതല്‍ അന്വേഷണം വേണമെന്ന അഭിപ്രായം തനിക്കുണ്ടായിരുന്നു.കൊല്ലപ്പെട്ട ഷുക്കൂറിന്റെ മാതാവിന്റെ കണ്ണൂനീരാണ് താന്‍ കണ്ടത്.കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്ന് തോന്നിയില്ല. അതു കൊണ്ടുതന്നെ വിശദമായ അന്വേഷണം വേണമെന്ന് തോന്നിയെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.ഇതിന്റെ റിസല്‍ട്ട് സംബന്ധിച്ച് തനിക്ക് ഇപ്പോള്‍ ഒന്നും പറയാന്‍ പാടില്ല.കാരണം താന്‍ അന്വേഷണം തീരുമാനിച്ച കേസാണ്. അതിന്റെ വിധി അതുപോലെ വരട്ടെ.ഷുക്കൂര്‍ വധക്കേസിന്റെ അന്വേഷണത്തില്‍ സി ബി ഐ ശരിയായ രീതിയില്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെങ്കില്‍ നല്ല രീതിയില്‍ മുന്നോട്ടു പോകും.അല്ലെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല.സി ബി ഐ നല്ല രീതിയില്‍ തെളിവു ശേഖരിച്ചിട്ടുണ്ടാവും.തെളിവു ശേഖരിച്ചതിന്റെ ഭാഗമായിട്ടാണ് അവര്‍ ഇപ്പോള്‍ പ്രതികളെ കണ്ടെത്തിയിരിക്കുന്നതെന്നും റിട്ട് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

Next Story

RELATED STORIES

Share it