Kerala

മലപ്പുറത്ത് ഏഴുപേര്‍ കൂടി കൊവിഡ് മുക്തരായി; ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,977 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 72 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

മലപ്പുറത്ത് ഏഴുപേര്‍ കൂടി കൊവിഡ് മുക്തരായി; ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,977 പേര്‍
X

മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഏഴുപേര്‍ കൂടി രോഗമുക്തനായി. ദുബയില്‍നിന്നെത്തിയ തവനൂര്‍ മാണൂര്‍ നടക്കാവ് സ്വദേശി 64 കാരന്‍, മുംബൈയില്‍നിന്ന് വന്ന പൊന്നാനി വെളിയങ്കോട് സ്വദേശി 31 കാരന്‍, ചെന്നൈയില്‍നിന്നെത്തിയ താനൂര്‍ പരിയാപുരം സ്വദേശി 22 കാരന്‍, അബൂദബിയില്‍നിന്നു തിരിച്ചെത്തിയ കൂട്ടിലങ്ങാടി സ്വദേശി 24 കാരന്‍, മുംബൈയില്‍നിന്നെത്തി രോഗബാധിതനായ തെന്നല തറയില്‍ സ്വദേശി 45 കാരന്‍, മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിന്നുവന്ന ആതവനാട് കരിപ്പോള്‍ സ്വദേശി 59 കാരന്‍, മുംബൈയില്‍ നിന്നെത്തി വൈറസ് ബാധ സ്ഥിരീകരിച്ച തെന്നല കുറ്റിപ്പാല സ്വദേശി 37 കാരന്‍ എന്നിവര്‍ക്കാണ് വിദഗ്ധ ചികില്‍സയ്ക്കുശേഷം രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികില്‍സയിലായിരുന്ന ഇവരെ തുടര്‍നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. കൊവിഡ് - 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 593 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു. 12,977 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 198 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 194 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ വീതവുമാണ് ചികിത്സയിലുള്ളത്.

11,390 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,389 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 72 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 114 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 39 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. എട്ടുപേര്‍ രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐസിയുവില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 3,937 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 306 പേരുടെ പരിശോധനാഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it