- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഇ കെ ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് നാലിന് സമുദായശ്മശാനത്തില്‍.
പരിയാരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ തൊണ്ടന്നൂര്‍ ഇ കെ ഗോവിന്ദന്‍ നമ്പ്യാര്‍ (ഇകെജി നമ്പ്യാര്‍- 90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് നാലിന് സമുദായശ്മശാനത്തില്‍. തളിപ്പറമ്പിലെ സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍ അടുത്തകാലം വരെ സജീവസാന്നിധ്യമായിരുന്നു. കുളപ്പുറം വീവേഴ്‌സ് സൊസൈറ്റിയില്‍ സാങ്കേതികവിഭാഗം തൊഴിലാളിയായിരിക്കെ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. എഴുപതുകളില്‍ തളിപ്പറമ്പില്‍നിന്ന് 'ചാട്ടവാര്‍' എന്ന പേരില്‍ സ്വന്തം സായാഹ്‌ന പത്രം പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് സുദര്‍ശനം പത്രത്തിന്റെ തളിപ്പറമ്പ ലേഖകനായി.
1982 മുതല്‍ മൂന്നു ദശബ്ദക്കാലം സുദിനം തളിപ്പറമ്പ ലേഖകനായി ജോലി ചെയ്തു. തളിപ്പറമ്പ പ്രസ് ഫോറം സ്ഥാപക വൈസ് പ്രസിഡന്റായിരുന്നു. തളിപ്പറമ്പ സിറ്റിസണ്‍ ഫോറം സ്ഥാപകരിലൊരാളും ദീര്‍ഘകാലം ഭാരവാഹിയുമായിരുന്നു. സര്‍വോദയ മണ്ഡലം താലൂക്ക് സെക്രട്ടറി, മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയംഗം, പരിയാരം ക്ഷീരവ്യവസായ സഹകരണസംഘം ഓണററി സെക്രട്ടറി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയംഗം, കോണ്‍ഗ്രസിന്റെ ആദ്യകാല മാധ്യമവിഭാഗം കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ വികസനത്തിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി നടപ്പാക്കുന്നതിന് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനായി തളിപ്പറമ്പ ബന്ദ് ഉള്‍പ്പെടെ സംഘടിപ്പിക്കുന്നതില്‍ അക്കാലത്ത് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഭാര്യ: പോത്തേരവളപ്പില്‍ പാര്‍വതിയമ്മ. മക്കള്‍: പി വി രാമചന്ദ്രന്‍ (തളിപ്പറമ്പ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി), പി വി രവീന്ദ്രന്‍, പി വി ദിനേശന്‍ (മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി), പി വി സജീവന്‍ (പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്), പി വി ജയശ്രീ. മരുമക്കള്‍: പി വി വാസന്തി (ഡയറക്ടര്‍, പരിയാരം വനിതാ സഹകരണസംഘം), ആര്‍ കെ ഗീത, വി ആര്‍ വല്‍സല (അങ്കണവാടി ടീച്ചര്‍), കെ പി വീണ (പാടിയോട്ടുചാല്‍), ടി സുജാതന്‍ (കൊയ്യം). സഹോദരങ്ങള്‍: പരേതരായ ഇ കെ കൃഷ്ണന്‍ നമ്പ്യാര്‍, നാരായണന്‍ നമ്പ്യാര്‍, ചെറിയ അമ്മ, കുഞ്ഞിരാമന്‍ നമ്പ്യാര്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















