Kerala

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശനം: ഫീസ് ഘടന പുതുക്കി നിശ്ചയിക്കണമെന്ന് കോടതി ; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

രണ്ടു മാസത്തിനകം പുതിയ ഫീസ് ഘടന നിശ്ചയിക്കണമെന്നും അതനുസരിച്ച് പ്രവേശനം നടത്താനും ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു.അതുവരെ നിലവിലെ ഫീസ് ഘടനയനുസരിച് മുന്നോട്ടു പോകാമെന്നും ഹൈക്കോടതി

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശനം:  ഫീസ് ഘടന പുതുക്കി നിശ്ചയിക്കണമെന്ന് കോടതി ; വിദ്യാര്‍ഥികള്‍ ആശങ്കയില്‍
X

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജൂകളില്‍ എംബിബിഎസ് പ്രവേശനത്തിനായി പുതിയ ഫീസ് ഘടന നിശ്ചയിക്കണമെന്ന് ഹൈക്കോടതി.സംസ്ഥാനത്തെ 21 സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജുമെന്റുകളുടെ ഹരജിയിലാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. രണ്ടു മാസത്തിനകം പുതിയ ഫീസ് ഘടന നിശ്ചയിക്കണമെന്നും കമ്മീഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു.അതുവരെ നിലവിലെ ഫീസ് ഘടനയനുസരിച് മുന്നോട്ടു പോകാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.അതേ സമയം എംബിബിഎസ് പ്രവേശനത്തിന് ഫീസ് നിശ്ചയിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് അവകാശമില്ലെന്ന് വാദം മാനേജുമെന്റുകള്‍ മുന്നോട്ടു വെച്ചെങ്കിലും കോടതി ഇത് തള്ളി.എംബിബിഎസ് പ്രവേശനത്തിനുള്ള ഫീസ് 11 മുതല്‍ 15 ലക്ഷമാക്കി ഉയര്‍ത്തണമെന്ന ആവശ്യമാണ് മാനേജുമെന്റുകള്‍ മുന്നോട്ടു വെച്ചത്.ഒരോ കോളജുകളിലെയും പ്രവേശനത്തിനുള്ള ഫീസ് അതാത് കോളജ് മാനേജുമെന്റുകള്‍ തീരുമാനിക്കുമെന്നായിരുന്നു ഇവര്‍ മുന്നോട്ടു വെച്ച മറ്റൊരു വാദം.എന്നാല്‍ ഇതെല്ലാം കോടതി തള്ളിക്കൊണ്ട് പുതിയ ഫീസ് ഘടന നിശ്ചയിക്കാന്‍ രാജേന്ദ്രബാബു കമ്മീഷനെ തന്നെ കോടതി ചുമതലപ്പെടുത്തുകയായിരുന്നു.

ഹൈക്കോടതി നിര്‍ദേശത്തോടെ 2018-19 വര്‍ഷത്തില്‍ സ്വാശ്രയ കോളുജളില്‍ എംബിബിഎസിന് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഫീസില്‍ വര്‍ധനയുണ്ടായേക്കുമെന്നാണ് സുചന.നിലവില്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് 2017-18 വര്‍ഷം 4,85,000 രൂപയും 2018-19 വര്‍ഷം 5,60,000 രൂപയുമാണ്്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫീസ് ഘടന മാറ്റി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടാണ് മാനേജുമെന്റുകള്‍ കോടതിയില്‍ ഹരജി നല്‍കിയത്. കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ അസോസിയേഷന്‍ പ്രതിനിധി അനില്‍കുമാര്‍ വള്ളില്‍ പറഞ്ഞു. വിധി മാനേജുമെന്റുകള്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.കഴിഞ്ഞ രണ്ടു വര്‍ഷമായി നാമമാത്രമായ ഫീസ് മാത്രം വാങ്ങിയാണ് കേരളത്തില്‍ എംബിബിഎസ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ കുറച്ച് ഫീസിലാണ് എംബിബിഎസ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്.ഇതു മൂലം പല കോളജുകളും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അനില്‍ വള്ളില്‍ പറഞ്ഞു.




Next Story

RELATED STORIES

Share it