കടല്‍,പ്രളയ ദുരന്തങ്ങളെ നേരിടാന്‍ കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു
ഓഖി,്രപളയം പോലുളള ദുരന്തങ്ങളുണ്ടാകുമ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായാണ് കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്.

കൊച്ചി: അടുത്തിടെ കേരളത്തെ പിടിച്ചു കുലുക്കിയ ഓഖി ദുരന്തത്തിന്റെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി പരിചയ സമ്പന്നരായ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു. ഓഖി,്രപളയം പോലുളള ദുരന്തങ്ങളുണ്ടാകുമ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായാണ് കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്. ഇങ്ങനെ രക്ഷാപ്രവര്‍ത്തനത്തിന് കടല്‍സുരക്ഷാ സ്‌ക്വാഡുകളെഉപയോഗപ്പെടുത്തേണ്ടി വരുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രതിഫലവും ഇവര്‍ക്കു നല്‍കും.
സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിന് വേണ്ടി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉളള യാനങ്ങളുടെ ഉടമകളില്‍ നിന്നും സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. പരമ്പരാഗത യാനങ്ങളില്‍ യാനമുടമയും റണ്ടു തൊഴിലാളികളുമടങ്ങുന്ന ഗ്രൂപ്പുകളായും മെക്കനൈസ്ഡ് വിഭാഗത്തില്‍ സ്രാങ്കും, ഡ്രൈവറും, യാനമുടമ, പ്രതിനിധി ഉള്‍പ്പെടുന്ന ഗ്രൂപ്പുകളുമായാണ് അപേക്ഷിക്കേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
യാനമുടമ മല്‍സ്യബന്ധനത്തിന് പോകാത്തയാളോ കടല്‍ പരിചയമില്ലാത്തയാളോ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തയാളോ ആണെങ്കില്‍ അവര്‍ക്ക് പകരം ഒരു പരിചയസമ്പന്നനായ മല്‍സ്യത്തൊഴിലാളിയെ ഉള്‍പ്പെടുത്താം. ഇക്കാര്യ അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. അപേക്ഷാ ഫോറം എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസ്, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 8 വൈകുന്നേരം 5 മണി വരെ അതത് ആഫീസുകളില്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ 04842394476 എന്ന ഫോണ്‍ നമ്പറില്‍ ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി .തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് പരിശീലനം നല്‍കും.
RELATED STORIES
കുറസാവോയെ ഏഴ് ഗോളില്‍ മുക്കി അര്‍ജന്റീന; മെസ്സിക്ക് ദേശീയ ടീമിനായി...
29 March 2023 4:19 AM GMTയൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMT