Kerala

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ തിരിച്ചടി: എസ്ഡിപിഐ

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ തിരിച്ചടി: എസ്ഡിപിഐ
X

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍. പിഎസ്‌സിയുടെ നിലവിലെ അവസ്ഥ തീര്‍ത്തും നിരാശാജനകമാണെന്ന ഹൈക്കോടതി നിരീക്ഷണം ഗൗരവമേറിയതാണ്. തട്ടിപ്പ് നടത്തി അനര്‍ഹര്‍ പട്ടികയില്‍ നുഴഞ്ഞു കയറുന്നത് തടയണമെന്നും സമീപകാല നിയമനങ്ങളെക്കുറിച്ചെല്ലാം അന്വേഷണം വേണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തട്ടിപ്പ് മൂടിവയ്ക്കാനാണ് സ്വതന്ത്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കാതെ സര്‍ക്കാര്‍ നാളിതുവരെ ഒളിച്ചുകളി നടത്തിയത്. സര്‍ക്കാരിനുവേണ്ടി അനുകൂല റിപോര്‍ട്ട് തയ്യറാക്കുന്നവരെയല്ല, മറിച്ച് സ്വതന്ത്രവും നീതിയുക്തവുമായി അന്വേഷിക്കാന്‍ തയ്യാറുള്ള സ്വതന്ത്ര ഏജന്‍സിയാവണം ഈ തട്ടിപ്പ് അന്വേഷിക്കേണ്ടത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന എല്ലാ നിയമനങ്ങളും അന്വേഷണ പരിധിയില്‍ വരണം. അന്വേഷണത്തിനായി ഹൈക്കോടതി തന്നെ സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികളെ തൃപ്തിപ്പെടുത്തുന്നതിനായി അവര്‍ക്കു പ്രാതിനിധ്യം നല്‍കുന്ന ഇടമായി പിഎസ്‌സി മാറിയതു മൂലം രാജ്യത്തെ ഏറ്റവുമധികം അംഗങ്ങളുള്ള പിഎസ്‌സിയാണ് സംസ്ഥാനത്തിന്റേത്. ഇത് അഴിമതിക്ക് കാരണമാവുന്നുണ്ടോ എന്നു പരിശോധിക്കണമെന്നും മനോജ്കുമാര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it