Kerala

കൊവിഡ് മരണം: സർക്കാർ അനാദരവിനെതിരെ എസ്ഡിപിഐ പ്രതിഷേധ സംഗമം

കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട അനാവശ്യ നിയന്ത്രണങ്ങൾ നീക്കുക, മൃതദേഹത്തോടുള്ള അനാദരവ് അവസാനിപ്പിക്കുക, സർക്കാരിൻ്റെ ദുർവാശി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

കൊവിഡ് മരണം: സർക്കാർ അനാദരവിനെതിരെ എസ്ഡിപിഐ പ്രതിഷേധ സംഗമം
X

തിരുവനന്തപുരം: കൊവിഡ് ബാധിച്ചു മരണപ്പെടുന്നവരോട് സർക്കാർ കാണിക്കുന്ന അനാദരവിനെതിരെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി. കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട അനാവശ്യ നിയന്ത്രണങ്ങൾ നീക്കുക, മൃതദേഹത്തോടുള്ള അനാദരവ് അവസാനിപ്പിക്കുക, സർക്കാരിൻ്റെ ദുർവാശി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധം ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് വേലുശേരി അബ്ദുസലാം, ജില്ലാ സെക്രട്ടറി ഷബീർ ആസാദ്, ജില്ല ട്രഷറർ ജലീൽ കരമന, പാളയം ബാദുഷ എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it