Kerala

സംഘപരിവാര്‍ ഭീകരതയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഐക്യപ്പെടുക: പി കെ ഉസ്മാന്‍

അദാനി അമ്പാനിമാരുടെ വ്യവസായ ദല്ലാളായി പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി രാജ്യസ്‌നേഹത്തിന്റെ അംബാസഡറായി സ്വയം അവരോധിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാവുമോ എന്ന പരീക്ഷണത്തിലാണ്.

സംഘപരിവാര്‍ ഭീകരതയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഐക്യപ്പെടുക: പി കെ ഉസ്മാന്‍
X

ഗുരുവായൂര്‍: വംശീയാതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി രാജ്യത്തെ പൗരന്‍മാരെ വിഭജിക്കുന്ന സംഘപരിവാര്‍ ഭീകരതയില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ വിശാലമായ ഐക്യനിര ഉയര്‍ന്ന് വരണമെന്നും അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി കെ ഉസ്മാന്‍. എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡല നേതൃത്വ പരിശീലന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദാനി അമ്പാനിമാരുടെ വ്യവസായ ദല്ലാളായി പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി രാജ്യസ്‌നേഹത്തിന്റെ അംബാസഡറായി സ്വയം അവരോധിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാവുമോ എന്ന പരീക്ഷണത്തിലാണ്. ശക്തമായ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് അധികാരത്തില്‍ തിരിച്ച് വരാന്‍ കഴിയുമൊ എന്ന് പരിശ്രമിക്കുകയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി എ സുബ്രഹമണ്യന്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി മജീദ് പുത്തന്‍ചിറ (ഇന്ത്യന്‍ ജനാധിപത്യം), എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ആര്‍ വി ഷഫീര്‍ പാവറട്ടി (ഭയത്തില്‍ നിന്നും മോചനം, വിഷപ്പില്‍ നിന്നും മോചനം), ജില്ലാ ജനറല്‍ സെക്രട്ടറി കെ വി നാസര്‍ പരൂര്‍ (അണികളെ രാഷ്ട്രീയ വല്‍ക്കരിക്കല്‍), ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഫാറൂക്ക് (തിരഞ്ഞെടുപ്പ്), ജില്ലാ ട്രഷറര്‍ ഷമീര്‍ ബ്രോഡ് വേ (നേതൃത്വത്തിന്റെ ഉത്തരവാദിത്വം) എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. മണ്ഡലം പ്രസിഡന്റ് ടി എം അക്ബര്‍, സെക്രട്ടറി കെ എച്ച് ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ബ്രാഞ്ചുകളിലേയും പഞ്ചായത്തുകളിലേയും ഭാരവാഹികള്‍ ബേസിക് ലീഡര്‍ഷിപ്പ് ട്രയിനിങില്‍ പങ്കെടുത്തു. വി കരീം, ഷിഹാബ് പുന്നയൂര്‍, ടി എച്ച് ഷമീര്‍, തൗഫീക്ക് മാളിക്കുളം, ഷിഹാബ് അല്ലിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it