Kerala

കടല്‍ ക്ഷോഭത്തിനിരയായവരെ ഉടന്‍ പുനരധിവസിപ്പിക്കുക: എസ്ഡിപിഐ

മത്സ്യബന്ധനത്തിനുള്ള നിരോധനവും, തീരദേശം കണ്ടയ്ന്‍മെന്റ് സോണാക്കിയത് മൂലവും പട്ടിണിയിലും, ദുരിതത്തിലും കഴിയുന്ന തീരവാസികള്‍ക്ക് കടല്‍ ക്ഷോഭം കനത്ത ആഘാതം വിതച്ചിരിക്കുകയാണ്.

കടല്‍ ക്ഷോഭത്തിനിരയായവരെ ഉടന്‍ പുനരധിവസിപ്പിക്കുക: എസ്ഡിപിഐ
X

ആലപ്പുഴ: കഴിഞ്ഞ ദിവസം കടല്‍ ക്ഷോഭ ദുരിതത്തിനിരയായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് തീരവാസികളെ ഉടന്‍ പുനരധിവസിപ്പിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എം എം താഹിര്‍ ആവശ്യപ്പെട്ടു.

മത്സ്യബന്ധനത്തിനുള്ള നിരോധനവും, തീരദേശം കണ്ടയ്ന്‍മെന്റ് സോണാക്കിയത് മൂലവും പട്ടിണിയിലും, ദുരിതത്തിലും കഴിയുന്ന തീരവാസികള്‍ക്ക് കടല്‍ ക്ഷോഭം കനത്ത ആഘാതം വിതച്ചിരിക്കുകയാണ്.

അപകടാവസ്ഥ കൂടുതലുള്ള പ്രദേശങ്ങളില്‍ പോലും തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അധികാരികള്‍ നിസ്സംഗത തുടരുകയാണ്.

കടലാക്രമണ സമയങ്ങളില്‍ പുലിമുട്ടും, കടല്‍ ഭിത്തിയും നിര്‍മ്മിക്കുമെന്ന് നിരവധി തവണ പ്രഖ്യാപിച്ചെങ്കിലും കടലടങ്ങുന്നതോട് കൂടി ടെന്‍ഡറുകളും പ്രഖ്യാപനങ്ങളും പാഴ് വാക്കായി മാറുന്ന കാഴ്ച്ച പതിവായിരിക്കുകയാണ്.

കടല്‍ പ്രക്ഷുബ്ദമായ ഈ സാഹചര്യത്തിലും വാഗ്ദാനങ്ങള്‍ നല്‍കി തടിയൂരാനുള്ള അധികാരികളുടെ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും,

തീരവാസികളുടെ സംരക്ഷണത്തിനായി നിയന്ത്രണങ്ങള്‍ ഭേദിച്ച് എസ്ഡിപിഐക്ക് സമരം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it