Kerala

മനോരമ വര്‍ഗീയ വിഷം തുപ്പുന്നത് അവസാനിപ്പിക്കുക: എസ്ഡിപിഐ

ചൈനയില്‍ നിന്ന് തുടങ്ങി ലോകരാജ്യങ്ങളിലാകെ രോഗം പടരുകയും മരണസംഖ്യ അനുദിനം വര്‍ധിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ രോഗത്തിന് പോലും വര്‍ഗീയ നിറം നല്‍കി രാജ്യത്ത് വര്‍ഗീയ വിഭജനം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി എടുക്കണം.

മനോരമ വര്‍ഗീയ വിഷം തുപ്പുന്നത് അവസാനിപ്പിക്കുക: എസ്ഡിപിഐ
X

കോഴിക്കോട്: കൊറോണ രോഗം പടര്‍ന്നു പിടിക്കുന്ന ഘട്ടത്തില്‍ തബ്‌ലീഗ് കൊറോണ പരാമര്‍ശത്തിലൂടെ രോഗത്തിന് വര്‍ഗീയ നിറം കൊടുക്കുന്ന മനോരമ നിലപാട് അപഹാസ്യമെന്നും വര്‍ഗീയ വിഷം തുപ്പുന്നത് അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി ആവശ്യപ്പെട്ടു. ചൈനയില്‍ നിന്ന് തുടങ്ങി ലോകരാജ്യങ്ങളിലാകെ രോഗം പടരുകയും മരണസംഖ്യ അനുദിനം വര്‍ധിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ രോഗത്തിന് പോലും വര്‍ഗീയ നിറം നല്‍കി രാജ്യത്ത് വര്‍ഗീയ വിഭജനം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി എടുക്കണം.

തബ്‌ലീഗ് മര്‍കസിനെതിരെ വ്യാജ പ്രചാരണം നടത്തി യാതാര്‍ത്ഥ വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം ശ്രമങ്ങളിലൂടെ മനോരമ ചാനല്‍ ചെയ്യുന്നത്. രോഗം പടരുന്നത് തടയാന്‍ ഒറ്റക്കെട്ടായ നീക്കം നടക്കുമ്പോള്‍ വിള്ളലുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പൊതു സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it