Kerala

സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്നെന്ന്; എസ്‌സി-എസ്ടി സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിന്

2018-19 വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഈ സ്‌കോളര്‍ഷിപ്പ് മാനേജ്്‌മെന്റ് ക്വാട്ട,സ്‌പോട്ട് അഡ്മിഷന്‍ എന്നീ നിലകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് മാര്‍ഗരേഖകളില്‍ മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കന്നത്.

സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്നെന്ന്; എസ്‌സി-എസ്ടി സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിന്
X

കൊച്ചി: പട്ടികജാതി- വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്എസി-എസ്ടി സ്റ്റുഡന്റസ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കേരളത്തിന് പുറത്ത് അംഗീകൃത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ നിലയിലും പ്രവേശനം ലഭിക്കുന്ന പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കിവന്നിരുന്നു.

എന്നാല്‍, 2018-19 വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഈ സ്‌കോളര്‍ഷിപ്പ് മാനേജ്്‌മെന്റ് ക്വാട്ട,സ്‌പോട്ട് അഡ്മിഷന്‍ എന്നീ നിലകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് മാര്‍ഗരേഖകളില്‍ മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കന്നത്. ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും എസ്എസി- എസ്ടി സ്റ്റുഡന്റസ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ.സജി കെ ചേരമന്‍, ജനറല്‍ കണ്‍വീനര്‍ തുളസീധരന്‍ പള്ളിക്കല്‍ എന്നിവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവ് പ്രകാരം മെറിറ്റില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് നല്‍കാനാവു എന്നാണ് സംസ്ഥാനത്തെ പട്ടികജാത, വര്‍ഗ വികസന വകുപ്പുകള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

പോസ്റ്റ്‌മെട്രിക് കോഴ്‌സുകളിലേക്ക് അഖിലേന്ത്യാ തലത്തില്‍ സ്വാശ്രയസ്ഥാപനങ്ങളിലേക്ക് പ്രവേശന പരീക്ഷകളില്ലാത്തതിനാല്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സ്‌കോളര്‍ഷിപ്പ് പരിമിതപ്പെടുത്തിയ ഉത്തരവ് അപ്രായോഗികവും ഈ വിഭാഗം വിദ്യാര്‍ഥികളെ ദ്രോഹിക്കാന്‍ മാത്രമായി ഉദ്ദേശിച്ചുള്ളതാണെന്നും ഇവര്‍ ആരോപിച്ചു. ഇതിനെതിരേ മുഴുവന്‍ പട്ടികവിഭാഗം പ്രസ്ഥാനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി ഈമാസം 20ന് എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ പട്ടികവിഭാഗം സംഘടനാപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും ഇവര്‍ പറഞ്ഞു.






Next Story

RELATED STORIES

Share it