Kerala

എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച സംഭവം: എസ്‌സി എസ്ടി കമ്മീഷന്‍ കേസ്സെടുത്തു

നിയമനടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കമ്മിഷന് സമര്‍പ്പിക്കണമെന്ന് തൃശൂര്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച സംഭവം: എസ്‌സി എസ്ടി കമ്മീഷന്‍ കേസ്സെടുത്തു
X

തിരുവനന്തപുരം: തൃശൂരില്‍ ഗീതാഗോപി എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച സംഭവത്തില്‍ പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചാണകവെള്ളം തളിച്ചത്. ഈ സംഭവം പട്ടികജാതി വിഭാഗത്തോടുള്ള ജാതീയ അധിക്ഷേപമാണെന്ന് കമ്മിഷന്‍ വിലയിരുത്തി.

പരസ്യമായി പൊതുജനമധ്യത്തില്‍ വച്ച് നിയമവിരുദ്ധമായ തൊട്ടുകൂടായ്മ ആചരിച്ച വ്യക്തികള്‍ക്കെതിരേ ഐപിസി അനുസരിച്ചും എസ്‌സി/എസ്ടി (പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ആക്ട്) അനുസരിച്ചും നിയമനടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കമ്മിഷന് സമര്‍പ്പിക്കണമെന്ന് തൃശൂര്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

Next Story

RELATED STORIES

Share it