Kerala

ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ വില്‍പന: ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു

മതിയായ ഡ്രഗ്‌സ് ലൈസന്‍സുകള്‍ ഇല്ലാതെ സാനിറ്റൈസറുകള്‍ വാങ്ങി വിതരണം നടത്തുന്നത് കുറ്റകരമാണ്.

ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ വില്‍പന:  ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു
X

തൃശൂര്‍: മതിയായ ഡ്രഗ്‌സ് ലൈസന്‍സില്ലാതെ ഹാന്‍ഡ് സാനിറ്റൈസര്‍ വാങ്ങി വിതരണം നടത്തിയതിന് പടവരാട് ഗുഡ്‌മോര്‍ണിംഗ് ഏജന്‍സിക്കെതിരെ തൃശൂര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഡ്രഗ്‌സ് ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ വില്‍ക്കുന്നതായി കണ്ടെത്തിയത്.

മതിയായ ഡ്രഗ്‌സ് ലൈസന്‍സുകള്‍ ഇല്ലാതെ സാനിറ്റൈസറുകള്‍ വാങ്ങി വിതരണം നടത്തുന്നത് കുറ്റകരമാണ്. ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍മാരായ എം പി വിനയര്‍, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ റ്റി ഐ ജോഷി, ഗ്‌ളോഡിസ് പി കാച്ചപ്പിളളി, ടെസ്സി തോമസ്, നിഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപന ഉടമയ്‌ക്കെതിരെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം കേസെടുത്തു. കണ്ടെടുത്ത സാനിറ്റൈസറുകളും രേഖകളും കോടതിയില്‍ ഹാജാരക്കി. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ ജയില്‍ ശിക്ഷാ കിട്ടാവുന്നതും ഒരു ലക്ഷത്തില്‍ കുറയാത്ത പിഴ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റമാണിത്.

Next Story

RELATED STORIES

Share it