- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓര്‍ത്തഡോക്സ്– യാക്കോബായ തർക്കം: സഭാധ്യക്ഷരുടെ ഇടപെടൽ സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി
സിറോ മലബാര്‍, ലത്തീന്‍, മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്ഐ സഭാധ്യക്ഷന്‍മാർ മുൻകൈയെടുത്തു നടത്തുന്ന ശ്രമത്തിനു സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.
തിരുവനന്തപുരം: ഓര്‍ത്തഡോക്സ്– യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവ സഭാധ്യക്ഷന്‍മാര്‍ രംഗത്തു വരുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് വിവിധ സഭാധ്യക്ഷന്‍മാര്‍ ഓര്‍ത്തഡോക്സ്–യാക്കോബായ സഭകളെ അറിയിച്ചതായാണ് വാർത്ത.
സഭാതർക്കം പരിഹരിക്കാൻ സർക്കാർ നേരത്തെ തന്നെ ശ്രമിക്കുന്നുണ്ട്. അതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു ശ്രമങ്ങൾ തുടർന്ന് വരികയുമാണ്. നിരവധി തവണ കൂടിയാലോചന നടന്നു. ഒരു വിഭാഗത്തിന്റെ നിസ്സഹകരണമാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായത്.
ഇപ്പോൾ സിറോ മലബാര്‍, ലത്തീന്‍, മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്ഐ സഭാധ്യക്ഷന്‍മാർ മുൻകൈയെടുത്തു നടത്തുന്ന ശ്രമത്തിനു സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. ഇങ്ങനെ ഒരു നീക്കത്തിന് സന്നദ്ധരായ എല്ലാവരെയും അഭിനന്ദിക്കുന്നു. ഈ നീക്കത്തോട് രണ്ടു വിഭാഗവും ക്രിയാത്മകമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഏതെങ്കിലും വാശിയുടെയോ മുൻധാരണയുടെയോ അടിസ്ഥാനത്തിൽ അനന്തമായി നീണ്ടുപോകേണ്ടതല്ല ഇന്നത്തെ തർക്കവും പ്രശ്നങ്ങളും എന്ന തിരിച്ചറിവോടെയുള്ള പ്രതികരണമാണ് സമൂഹവും സർക്കാരും പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















