Kerala

ട്രാവൽ വ്ലോഗേഴ്സായ ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ മരവിപ്പിച്ചു

രജിസ്റ്റേര്‍ഡ് ഉടമക്ക് നല്‍കിയ നോട്ടിസില്‍ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആറുമാസത്തേക്ക് മരവിപ്പിച്ചതായി ഇരിട്ടി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

ട്രാവൽ വ്ലോഗേഴ്സായ ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ മരവിപ്പിച്ചു
X

കണ്ണൂർ: ട്രാവൽ വ്ലോ​ഗേഴ്സായ ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ മരവിപ്പിച്ചു. ഇ ബുള്‍ജെറ്റ് കെ എല്‍ 73 ബി 777 ട്രാവലര്‍/ക്യാംപര്‍ വാഹനത്തിൻ്റെ ആർസിയാണ് മോട്ടോർ വാഹന വകുപ്പ് മരവിപ്പിച്ചത്. മോട്ടോര്‍ വാഹന ചട്ട ലംഘനങ്ങളുടെ പേരില്‍ ആഗസ്ത് ഏഴിന് കണ്ണൂര്‍ എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒ വാഹനം കസ്റ്റഡിയിലെടുത്തിരുന്നു.

രജിസ്റ്റേര്‍ഡ് ഉടമക്ക് നല്‍കിയ നോട്ടിസില്‍ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആറുമാസത്തേക്ക് മരവിപ്പിച്ചതായി ഇരിട്ടി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ആഗസ്ത് 10 ന് എബിനും ലിബിനും കണ്ണൂർ ആർടിഒ ഓഫിസിലെത്തി ബഹളമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ടൗൺ പോലിസ് അറസ്റ്റ് ചെയ്ത ഇരുവരും ഒരു ദിവസം ജയിലിൽ കഴിയേണ്ടി വരികയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it