Kerala

റോഡുകളുടെസംരക്ഷണം ഇനി കംപ്യൂട്ടര്‍ സഹായത്തോടെ; വിവരശേഖരണം വയനാട്ടില്‍ ആരംഭിച്ചു

റോഡിന്റെ നീളം, വീതി, വളവുകള്‍, ചെരിവുകള്‍, കയറ്റിറക്കങ്ങള്‍ കൂടാതെ റോഡിന്റെ നിലവിലെ ഉപരിതലത്തിലെ ഘടനയും സ്ഥിതിയും തുടങ്ങിയവയുടെ വിവരശേഖരണം ഇതുവഴി കഴിയും.

റോഡുകളുടെസംരക്ഷണം ഇനി കംപ്യൂട്ടര്‍ സഹായത്തോടെ; വിവരശേഖരണം വയനാട്ടില്‍ ആരംഭിച്ചു
X

കല്‍പ്പറ്റ: കേരളത്തിലെ പൊതുമരാമത്ത് റോഡുകളുടെ നിലവിലുള്ള അവസ്ഥ പഠിക്കുന്നതിന് സര്‍വ്വേ തുടങ്ങി. ഓട്ടോമാറ്റിക് റോഡ് സര്‍വ്വേ വെഹിക്കിള്‍ ഉപയോഗിച്ച് ഡല്‍ഹി ആസ്ഥാനമായസെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വിവര ശേഖരണം.

ഓട്ടമാറ്റിക് റോഡ് സര്‍വേ വെഹിക്കിള്‍ ഉപയോഗിച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുമരാമത്ത് റോഡുകളുടെ പരിപാലനത്തിനായി കംപ്യുട്ടര്‍ അധിഷ്ഠിത മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായികേരള പൊതുമരാമത്ത് വകുപ്പ് പതിനൊന്ന് ജില്ലയില്‍ സര്‍വ്വേ പൂര്‍ത്തിയാക്കി.

റോഡിന്റെ നീളം, വീതി, വളവുകള്‍, ചെരിവുകള്‍, കയറ്റിറക്കങ്ങള്‍ കൂടാതെ റോഡിന്റെ നിലവിലെ ഉപരിതലത്തിലെ ഘടനയും സ്ഥിതിയും തുടങ്ങിയവയുടെ വിവരശേഖരണം ഇതുവഴി കഴിയും. പുതുതായി രൂപീകരിച്ചറോഡ് മെയ്ന്റനന്‍സ് വിംഗ് ആണ് ഇതിന്റെ ചുമതല വഹിക്കുന്നത്. കംപ്യട്ടറുകള്‍, സെന്‍സറുകള്‍, ജിപിഎസ്, മൂന്ന് കാമറകള്‍, സ്‌കാനറുകള്‍ തുടങ്ങിയവഉള്‍കൊള്ളുന്നതാണ്ഓട്ടോമാറ്റിക് റോഡ് സര്‍വ്വേ വെഹിക്കിള്‍.

ആദ്യപടിയായി എന്‍ജിനീയര്‍മാര്‍ നേരിട്ട് റോഡുകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും സര്‍വേആരംഭിച്ച് ഇന്നലെവയനാട്ടില്‍ എത്തി. കല്‍പ്പറ്റ, മാനന്തവാടി, ചുണ്ടചോലാടി, മേപ്പാടി, ചൂരല്‍മലതുടങ്ങി 80 കിലോമീറ്റര്‍ പരിശോധന പൂര്‍ത്തിയാക്കി. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് എ കെ സാഗര്‍, ടെക്‌നീഷ്യന്‍ സുനില്‍ ദത്ത്, പൊജക്ട്അസിസ്റ്റന്റ്മാധവേന്ദ്ര ശര്‍മ്മ, റോഡ് മെയിന്റനന്‍സ് വിഭാഗംഅസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിധിന്‍ ലക്ഷ്മണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട്ടില്‍ സര്‍വ്വേ നടക്കുന്നത്.

Next Story

RELATED STORIES

Share it