Kerala

പച്ചക്കറിയെടുക്കാന്‍ മംഗളൂരുവിലേക്ക് പോവുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം; പ്രത്യേക പാസ് നിര്‍ബന്ധം

പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോവാന്‍ അനുമതി ലഭിക്കില്ല.

പച്ചക്കറിയെടുക്കാന്‍ മംഗളൂരുവിലേക്ക് പോവുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം; പ്രത്യേക പാസ് നിര്‍ബന്ധം
X

കാസര്‍ഗോഡ്: ജില്ലയില്‍ സമ്പര്‍ക്കംവഴി കൊവിഡ് സ്ഥിരീകരിച്ചവരില്‍ പച്ചക്കറി കടകളില്‍ ജോലിചെയ്തിരുന്നവരും ഉള്‍പ്പെട്ടതിനാല്‍ മംഗളൂരുവില്‍നിന്ന് ദിവസവും പച്ചക്കറിയെടുക്കാന്‍ കാസര്‍ഗോഡ് ജില്ലയില്‍നിന്നും പോവുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ ഇതുസംബന്ധിച്ച് തിരുമാനമെടുക്കാന്‍ ഇന്ന് ജില്ലയിലെ വ്യാപാരികളുമായി ചര്‍ച്ച ചെയ്യുന്നതിന് ആര്‍ടിഒയുടെ നേതൃത്വത്തില്‍ യോഗം ചേരും.

ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം വാഹനങ്ങളാണ് പച്ചക്കറിയെടുക്കാന്‍ മംഗളൂരുവിലേക്ക് പോവുന്നതെന്ന് മനസ്സിലാക്കി അത്തരം വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് (ഡ്രൈവര്‍, ക്ലീനര്‍) പ്രത്യേക പാസ് അനുവദിക്കും. ആര്‍ടിഒ ആണ് പാസ് അനുവദിക്കുക. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോവാന്‍ അനുമതി ലഭിക്കില്ല. ഇങ്ങനെ പാസ് ലഭിച്ച് മംഗളൂരുവിലേക്ക് പോവുന്നവര്‍ക്ക് ജില്ലയിലെ പിഎച്ച്‌സികളില്‍ ആഴ്ചയിലൊരിക്കല്‍ ആരോഗ്യപരിശോധന ഒരുക്കിയിട്ടുണ്ടെന്നും ജില്ലയിലെ വ്യാപാരികള്‍ ഈ തിരുമാനവുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു.

Next Story

RELATED STORIES

Share it