Kerala

സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് സെൽ പുനസ്ഥാപിക്കുക: കേരള ദലിത് പാന്തേഴ്സ്

നിലവിലെ പൊതുഭരണ (ബി) സെൽ നിലനിർത്താനാവശ്യമായ നിയമ നടപടികൾ ഉണ്ടാവണമെന്ന് ദലിത് പാന്തേഴ്സ് സംസ്ഥാന കൗൺസിൽ പരാതിയിൽ ആവശ്യമുന്നയിച്ചു

സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് സെൽ പുനസ്ഥാപിക്കുക: കേരള ദലിത് പാന്തേഴ്സ്
X

തിരുവനന്തപുരം: സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ എസ് സി-എസ് ടി പ്രാതിനിധ്യ കുറവ് പരിശോധിച്ച് നിയമനങ്ങൾ നടത്തുന്നതിന് രൂപവൽക്കരിച്ച പൊതുഭരണ എംപ്ലോയ്മെൻ്റ് ബി സെൽ നിർത്തലാക്കിയ സർക്കാർ നടപടി പുനപരിശോധിക്കണെമെന്നും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് സെൽ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള ദലിത് പാന്തേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഇടയ്ക്കാട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

പൊതുഭരണ എംപ്ലോയ്മെൻ്റ് ബി സെൽ നിർത്തലാക്കുന്നതോടെ പട്ടിക വിഭാഗക്കാർക്ക് സർക്കാർ സർവ്വീസിലെ വിവിധ വകുപ്പുകളിലെ പ്രാതിനിധ്യവും ഒഴിവുകളും പരിശോധിച്ച് നിയമനങ്ങൾ നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഇല്ലാതാവുകയാണ്. നിലവിലെ പൊതുഭരണ (ബി) സെൽ നിലനിർത്താനാവശ്യമായ നിയമ നടപടികൾ ഉണ്ടാവണമെന്ന് ദലിത് പാന്തേഴ്സ് സംസ്ഥാന കൗൺസിൽ പരാതിയിൽ ആവശ്യമുന്നയിച്ചു. ജന.സെക്രട്ടറി ആശാ ബായ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് സുധീർ കുമാർ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it