Kerala

റിപ്പബ്ലിക് ദിനാഘോഷം: പ്ലാസ്റ്റിക് പതാകയ്ക്കു നിരോധനം

തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ദേശീയപതാക ഉയര്‍ത്തും

റിപ്പബ്ലിക് ദിനാഘോഷം: പ്ലാസ്റ്റിക് പതാകയ്ക്കു നിരോധനം
X

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന് പ്ലാസ്റ്റിക് ഉപയോഗിച്ച് ദേശീയപതാക ഉണ്ടാക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു. കൂടാതെ വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പതാക വില്‍ക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ദേശീയപതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ സേനാവിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡ് നടക്കും. 8.30നോ ഒമ്പതിനകമോ ജില്ലാതലത്തില്‍ ചുമതലപ്പെട്ട മന്ത്രിമാര്‍ രാവിലെ പതാക ഉയര്‍ത്തും. പൊതുസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 8.30നോ അതിനുശേഷമോ പതാക ഉയര്‍ത്താനാണ് നിര്‍ദേശം. തുടര്‍ന്ന് ദേശീയഗാനവും ആലപിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.




Next Story

RELATED STORIES

Share it