Kerala

കേരള പുനര്‍നിര്‍മാണ വികസനം: കരട് രേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

പരിസ്ഥിതി സംരക്ഷണത്തിന് ബഹുമുഖമായ പദ്ധതികള്‍ നടപ്പാക്കും. ജലവിഭവമാനേജ്മെന്‍റിന്‍റെ ഭാഗമായി റിവര്‍ ബേസിന്‍ മാനേജ്മെന്‍റ് അതോറിറ്റി രൂപീകരിക്കും. ജലസംഭരണികളിലെ വെള്ളത്തിന്‍റെ നിയന്ത്രണത്തിന് കേന്ദ്രീകൃത കമാന്‍റ് സെന്‍റര്‍ സ്ഥാപിക്കും. ഡാം സേഫ്റ്റി അതോറിറ്റിയെ ശക്തിപ്പെടുത്തും. ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശവും കരട് രേഖയിലുണ്ട്.

കേരള പുനര്‍നിര്‍മാണ വികസനം: കരട് രേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം
X

തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണ വികസന പരിപാടിയുടെ (റീബില്‍ഡ് കേരള ഡവലപ്മെന്‍റെ പ്രോഗ്രാം) കരട് രേഖ മന്ത്രിസഭ അംഗീകരിച്ചു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള സമഗ്രമായ പ്രവര്‍ത്തന പദ്ധതിയാണ് അംഗീകരിച്ചത്.

പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള നിര്‍മാണമാണ് ലക്ഷ്യം. ഇതിനുവേണ്ടി സുതാര്യമായതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ പ്രക്രിയയാണ് ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെയും പരിപാടികളെയും യോജിപ്പിച്ചുകൊണ്ടാണ് പുനര്‍നിര്‍മാണം നടപ്പാക്കുക.

ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആള്‍നാശം തീരെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കരട് രേഖയിലുണ്ട്. അതോടൊപ്പം സാമ്പത്തിക നഷ്ടം പരമാവധി കുറയ്ക്കും. നിലവിലുള്ള പശ്ചാത്തല സംവിധാനങ്ങള്‍ ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷി കുറഞ്ഞതാണന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിന് ബഹുമുഖമായ പദ്ധതികള്‍ നടപ്പാക്കും. ജലവിഭവമാനേജ്മെന്‍റിന്‍റെ ഭാഗമായി റിവര്‍ ബേസിന്‍ മാനേജ്മെന്‍റ് അതോറിറ്റി രൂപീകരിക്കും. ജലസംഭരണികളിലെ വെള്ളത്തിന്‍റെ നിയന്ത്രണത്തിന് കേന്ദ്രീകൃത കമാന്‍റ് സെന്‍റര്‍ സ്ഥാപിക്കും. ഡാം സേഫ്റ്റി അതോറിറ്റിയെ ശക്തിപ്പെടുത്തും. ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശവും കരട് രേഖയിലുണ്ട്.

ജലവിതരണം മെച്ചപ്പെടുത്തല്‍, ശുചീകരണ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തല്‍, ദുരന്തങ്ങളെ അതിജീവിക്കുന്ന റോഡുകളും പാലങ്ങളും നിര്‍മ്മിക്കല്‍, കൃഷിരീതികള്‍ മെച്ചപ്പെടുത്തല്‍, പാവപ്പെട്ടവരുടെ ജീവനോപാധി മെച്ചപ്പെടുത്തല്‍, മത്സ്യമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ എന്നിവയെല്ലാം പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി നിര്‍ദേശിച്ചിട്ടുണ്ട്.

പുനര്‍നിര്‍മാണത്തിനുള്ള പണം ലഭ്യമാക്കുന്നതിന് വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും രേഖ മുന്നോട്ടുവെയ്ക്കുന്നു. യുഎന്‍ ഏജന്‍സികള്‍ നല്‍കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പിഡിഎന്‍എ) പ്രകാരം 36,706 കോടി രൂപയാണ് പുനര്‍നിര്‍മാണത്തിന് ആവശ്യമായിട്ടുള്ളത്.

ദേവസ്വംബോര്‍ഡിന് സൗജന്യമായി പമ്പയിലെ മണല്‍

പ്രളയകാലത്ത് പമ്പ-ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണലില്‍ നിന്ന് 20,000 ക്യുബിക് മീറ്റര്‍ മണല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചു. ബോര്‍ഡിന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണിത്.

മറ്റ് സ്വകാര്യ ആവശ്യക്കാര്‍ക്ക് കേന്ദ്ര പൊതുമരാമത്ത് നിരക്കില്‍ മണല്‍ വില്‍ക്കുന്നതിന് വനം വകുപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ ദേവസ്വംബോര്‍ഡുകളുടെയും ദേവസ്വം മാനേജ്മെന്‍റ് കമ്മിറ്റികളുടെയും അധീനതയിലുള്ള ഭൂമിയുടെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന് റിട്ട. ജില്ലാ ജഡ്ജി അംഗമായി കേരളാ ദേവസ്വം ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള ബില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു.

ലൈഫ് മിഷനു കീഴില്‍ സര്‍ക്കാര്‍ സഹായമില്ലാതെ വ്യക്തികള്‍ വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കാന്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it